Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സയാമിസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേർപിരിച്ചു

പി.പി.ചെറിയാൻ
cojointed

ഹൂസ്റ്റൻ ∙ ഏഴു മണിക്കൂർ നീണ്ടു നിന്ന അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ സയാമിസ് ഇരട്ടകളായ രണ്ടു പെൺകുട്ടികളെ വിജയകരമായി വേർപിരിച്ചതായി ഹൂസ്റ്റൻ ടെക്സസ് ചിൽഡ്രൻസ് ആശുപത്രി അധികൃതർ ഫെബ്രുവരി 12 തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.

2K18-0049PVK_6784-Conjoined-Richards-Twins-Separation-Surgery--

35 ആഴ്ചയും അഞ്ചു ദിവസവും പ്രായമായ ഇരട്ടകുട്ടികളെ 2016 ഡിസംബർ 29 നാണ് സിസേറിയനിലൂടെ പുറത്തെടുത്തത്. നെഞ്ചും വയറും പരസ്പരം ഒട്ടിയിരുന്ന കുട്ടികളുടെ ശ്വാസകോശവുമായി ബന്ധപ്പെട്ട ഡയഫ്രവും ലിവറും ഹൃദയത്തിന്റെ ഒരു ഭാഗവും പരസ്പരം പങ്കുവയ്ക്കുന്ന സ്ഥിതിയിലായിരുന്നു ഇവരുടെ ജനനം.

cojointed

ദീർഘനാളുകളായി ശസ്ത്രക്രിയയ്ക്ക് തയാറെടുത്തുകൊണ്ടിരുന്ന കുട്ടികളെ പൂർണ്ണമായും ജനുവരി 13 നാണ് വേർതിരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 75 ശസ്ത്രക്രിയാ വിദഗ്ധരും അനസ്തേഷ്യോളജിസ്റ്റ്, കാർഡിയോളജിസ്റ്റ്, നഴ്സുമാർ തുടങ്ങിയവരാണ് ഏഴു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയക്കു നേതൃത്വം നൽകിയതെന്ന് ടെക്സസ് ചിൽഡ്രൻസിലെ ചീഫ് സർജനും പ്ലാസ്റ്റിക്ക് സർജറി വിദഗ്ധനുമായ ഡോ. ലാറി ഹോളിയർ പറഞ്ഞു. രണ്ടു കുട്ടികൾക്കും പൂർണ്ണ ആരോഗ്യം ലഭിച്ച് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. ലാറി പറഞ്ഞു.

2K18-0049PVK_6870-Conjoined-Richards-Twins-Separation-Surgery

അന്നാ ഹോപ് കുട്ടികളുടെ മാതാവ് കഴിഞ്ഞ രണ്ടു വർഷത്തോളമായി ഞങ്ങൾ പ്രാർത്ഥിക്കുകയായിരുന്നുവെന്നും ഇപ്പോൾ രണ്ടുപേർക്കും രണ്ടു ബെഡിൽ കിടക്കുന്നതു കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും എല്ലാവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്നും അറിയിച്ചു.


2K18-0049PVK_7040-Conjoined-Richards-Twins-Separation-Surgery
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.