Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മക്‌ഡൊണാൾഡിന്റെ പേരിൽ ട്രംപിന് അധിക്ഷേപം

mcdonalds മക്ഡൊണാൾഡിന്റെ ട്വിറ്റർ വിലാസത്തിൽ വന്ന ട്വീറ്റ്

ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വയ്യാവേലിയെന്നു വിശേഷിപ്പിച്ചു മക്ഡൊണാൾഡിന്റെ വിലാസത്തിൽ ട്വീറ്റ്. ആരോ തങ്ങളുടെ പേരിൽ ചെയ്ത കൊടുംചതിയാണിതെന്നു പരിതപിച്ച സ്ഥാപനം മാപ്പുപറഞ്ഞു. സന്ദേശം വന്ന് ഒരുമണിക്കൂറിനകം കമ്പനി അതു നീക്കംചെയ്തുവെങ്കിലും അതിനകം ലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞിരുന്നു. നൂറുകണക്കിനാളുകൾ മറ്റുള്ളവർക്ക് അയയ്ക്കുകയും ചെയ്തു.

ട്വിറ്ററിന്റെയും സമൂഹമാധ്യമ സൈറ്റുകളുടെയും സ്വാധീനം വർധിച്ചതോടെ ഹാക്കിങ് പലർക്കും തലവേദനയായിരിക്കുകയാണ്. വൈറ്റ് ഹൗസ് ആക്രമിക്കപ്പെട്ടതായി 2013 ഏപ്രിലിൽ വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസിന്റെ പേരിൽ ട്വിറ്റർ സന്ദേശം പ്രചരിച്ചതിനെത്തുടർന്നു യുഎസ് ഓഹരി വിപണി ഇടിഞ്ഞിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.