Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹെവൻ ഓഫ് ഹോപ്പ് സമർപ്പണം മാർച്ച് 21ന് ഭോപ്പാലിൽ

പി. പി. ചെറിയാൻ
HEAVEN-OF

ന്യൂജഴ്സി∙ ഭോപ്പാലിൽ നിന്നും 200 കിലോമീറ്റർ മാറി പരസ്യ ഗ്രാമത്തിൽ അംഗഹീനരേയും ആലംബഹീനരേയും അനാഥരേയും സംരക്ഷിക്കുന്നതിന് റെവ. ഫാ. പോളി തെക്കനച്ചന്റെ നേതൃത്വത്തിൽ പണിതുയർത്തിയ കെട്ടിട സമുച്ചയത്തിന്റെ സമർപ്പണ കർമ്മം മാർച്ച് 21 ന് ജബൽപൂർ രൂപതാ ആർച്ച് ബിഷപ്പ് മോസ്റ്റ് റൈറ്റ് റവ. ഏബ്രഹാം വിരുതുകുളങ്ങര നിർവ്വഹിക്കും. സ്ഥലം എംഎൽഎ സോഹൻലാൽ വിവിധ സഭാ മേലധ്യക്ഷന്മാർ, പട്ടക്കാർ തുടങ്ങിയവർ സമർപ്പണ ശുശ്രൂഷാ കർമ്മത്തിൽ പങ്കെടുക്കും.

സിഎംഐ വൈദീകനായി പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിക്കുമ്പോൾ, മനസ്സിൽ അങ്കുരിച്ച മഹത്തായ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് ഹെവൻ ഓഫ് ഹോപ്പിന്റെ പ്രതിഷ്ഠാകർമ്മത്തിലൂടെ ഫാ. പോളി തെക്കനച്ചൻ നേടിയെടുത്തത്. ന്യൂജഴ്സി മറ്റുച്ചൻ റോമൻ കാത്തലിക്ക് രൂപതയിൽ ഔവർ ലേഡി ഓഫ് പീസ് പാരിഷിൽ സേവനം അനുഷ്ഠിക്കുന്ന തെക്കനച്ചന്റെ ഇരുപത്തിയഞ്ചാമത് വൈദിക ജൂബിലി ആഘോഷങ്ങൾ വത്തിക്കാൻ സെന്റ് മാർത്താസ് ചർച്ചിൽ ഫ്രാൻസിസ് മാർപാപ്പയുടെ ബലിയർപ്പണത്തോടെ ആരംഭിച്ചപ്പോൾ ആഗ്രഹ പൂർത്തീകരണത്തിന് പുതിയൊരുമാനം കണ്ടെത്തി.

HEAVEN-2

തുടർന്ന് ഭോപ്പാലിൽ ഹെവൻ ഓഫ് ഹോപ്പ് കെട്ടിടത്തിന് 2015 ഓഗസ്റ്റ് മാസം അടിസ്ഥാനശിലയിട്ട് ത്യാഗത്തിലൂടെ സഹനത്തിലൂടെ വർജനത്തിലൂടെ നേടിയെടുത്ത ചെറിയ തുകകൾ സമാഹരിച്ചാണ് കെട്ടിട നിർമ്മത്തിനുള്ള ഫണ്ട് സ്വയം കണ്ടെത്തിയത്. ഫാ. െതക്കനച്ചന്റെ ആവശേവും അഭിമാനവുമായിരുന്ന മൺമറഞ്ഞ വൈദികൻ ഫാ. സ്വാമി സദാനന്ദയുടെ പ്രോത്സാഹനം ദൗത്യ പൂർത്തീകരണത്തിന് എന്നും താങ്ങും തണലുമായിരുന്നു എന്ന് അച്ചൻ അനുസ്മരിക്കുന്നു. ഈ ചെറിയവരിൽ ഒരാൾക്ക് നീ ചെയ്തതു എനിക്കുവേണ്ടി ചെയ്തു എന്ന ക്രിസ്തു നാഥന്റെ വാക്കുകൾ അന്വർത്ഥമാക്കുകയാണ് ഫാ. പോളി തെക്കനച്ചൻ.

സമർപ്പണശുശ്രൂഷയിലേക്ക് ഏവരേയും സാഹതം ചെയ്യുന്നതായി ഫാ. അനിൽ മാത്യു, ഫാ. കുര്യൻ കാച്ചപ്പിള്ളി, ഫാ. പോളി തെക്കൻ എന്നിവർ അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.