Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കാൻസസ് മാർച്ച് 16 ഇന്ത്യൻ അമേരിക്കൻ അപ്രീസിയേഷൻ ഡെയായി പ്രഖ്യാപിച്ചു

പി. പി. ചെറിയാൻ
kansas

വാഷിങ്ടൻ ∙ വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ എൻജിനീയർ ശ്രീനിവാസ് കുച്ചി ബോട്‌ലയോടുള്ള ആദര സൂചകമായി മാർച്ച് 16 ഇന്ത്യൻ അമേരിക്കൻ അപ്രീസിയേഷൻ ഡെയായി കാൻസസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 22ന് യുഎസ് നേവി ഉദ്യോഗസ്ഥനായിരുന്ന വെള്ളക്കാരന്റെ ആക്രമണത്തിൽ കുച്ചി ബോട്‌ല(32) കൊല്ലപ്പെടുകയും കൂട്ടുകാരൻ അലോക് മദസാനിക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

നിങ്ങൾ ഭീകരരാണ്, ഞങ്ങളുടെ രാജ്യം വിട്ടു പോകുക എന്ന് ആക്രോശിച്ചായിരുന്നു പുരിൻടൺ എന്ന വെള്ളക്കാരൻ ഇവർക്ക് നേരെ നിറയൊഴിച്ചത്. അക്രമണത്തിന്റെ മാർഗ്ഗം ഞങ്ങൾ തള്ളികളയുന്നു. ഇന്ത്യൻ സമൂഹത്തോടൊപ്പം ഞങ്ങൾ എന്നും ഉണ്ടായിരുന്നു എന്ന് മാർച്ച് 16 പ്രത്യേക ദിനമായി വേർതിരിക്കുന്ന പ്രഖ്യാപനം നടത്തികൊണ്ടു കാൻസസ് സിറ്റി മേയർ ബ്രൗൺബാർക്ക് പറഞ്ഞു.

കുച്ചി ബോട്‌ലായെ ആദരിക്കുന്ന പ്രത്യേക ചടങ്ങിൽ സുഹൃത്ത് മദസാനിയും ഗില്ലറ്റും പങ്കെടുത്തു. ഈ സംഭവത്തിൽ പൊതുജനം പ്രകടിപ്പിച്ച ഐക്യദാർഢ്യം എന്നും അനുസ്മരിക്കുമെന്നും നന്ദി പറയുന്നുവെന്നും മദസാനി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഹൈദരബാദിൽ നിന്നുള്ള കുച്ചി ബോട്‌ലയും തെലുങ്കാന വാറങ്കൽ ജില്ലയിൽ നിന്നുള്ള മദസാനിയും സഹപ്രവർത്തകരായിരുന്നു. പ്രഖ്യാപനത്തിന് സാക്ഷികളാകുന്നതിന് നിരവധി ഇന്ത്യൻ വംശജരും എത്തിയിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.