Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹിലറി ഇമെയിൽ അന്വേഷണ റിപ്പോർട്ട് സൂക്ഷിച്ചിരുന്ന ലാപ്ടോപ് കളവുപോയി

പി. പി. ചെറിയാൻ
laptop-theft

ന്യൂയോർക്ക് ∙ ഹിലറി ക്ലിന്റന്റെ വിവാദപരമായ ഇമെയിൽ അന്വേഷണ റിപ്പോർട്ടും ട്രംപ് ടവറിന്റെ ഫ്ലോർ പ്ലാനും മറ്റ് നിരവധി രഹസ്യ വിവരങ്ങളും സൂക്ഷിച്ചിരുന്ന ലാപ്ടോപ് കംപ്യൂട്ടർ കളവ് പോയതായി ബ്രൂക്ക്‌ലിൻ പൊലീസ് അറിയിച്ചു. ‌മാർച്ച് 16 വ്യാഴാഴ്ച ബ്രൂക്ക്‌ലിനിൽവച്ചു സീക്രട്ട് സർവ്വീസ് ഏജന്റിന്റെ വാഹനത്തിൽ നിന്നാണ് ആരോ ലാപ്ടോപ് മോഷ്ടിച്ചു കൊണ്ടുപോയത്.

പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ലാപ്ടോപ് കംപ്യൂട്ടറിൽ വിവരങ്ങൾ ശേഖരിച്ചു വച്ചിട്ടുണ്ടെന്ന് അറിഞ്ഞു കൊണ്ടാണോ, അതോ യാദൃച്ഛികമായാണോ കളവ് നടത്തിയതെന്ന് കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.

വാഹനത്തിൽ കളവുപോയ നാണയങ്ങൾ, ബാഗ്, മറ്റുചില സാധനങ്ങൾ തുടങ്ങിയ പിന്നീട് പൊലീസ് കണ്ടെടുത്തു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥയുടെ വീടിനു സമീപമുള്ള ഡ്രൈവ് വേയിൽ പാർക്ക് ചെയ്തിരുന്ന കാറിലായിരുന്നു ലാപ്ടോപ് കംപ്യൂട്ടർ വെച്ചിരുന്നത്. മോഷ്ടാവ് പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്കു വന്നാണ് മോഷണം നടത്തിയത്.

മാർച്ച് 17 വെള്ളിയാഴ്ച രാവിലെ പോളികൗണ്ടി ഡെ സ്കൂളിലെ ഒരു അധ്യാപികയാണ് ലാപ്ടോപ് ഒഴികെയുള്ള സാധനങ്ങൾ കണ്ടെത്തി പൊലീസിലേൽപ്പിച്ചത്. സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവരോ, ദൃക്സാക്ഷികളോ ഉണ്ടെങ്കിൽ വിവരം അറിയിക്കണമെന്ന് ന്യൂയോർക്ക് പൊലിസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.