Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധനസ്കൂള്‍ സന്ദര്‍ശിച്ചു

marangadiyathu_pic1

ഷിക്കാഗോ∙ സെന്റ് തോമസ് രൂപത അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധനസ്കൂള്‍ സന്ദര്‍ശിച്ചു . വിവിധ ക്ലാസുകള്‍ സന്ദര്‍ശിക്കുകയും മതബോധന സ്കൂള്‍ വാര്‍ഷികത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് ആശംസകള്‍ നേരുകയും യുവജന വര്‍ഷാചരണത്തിനു കുട്ടികള്‍ക്കുള്ള പങ്കിനെപ്പറ്റി വിശദീകരിക്കുകയും ചെയ്തു .തുടര്‍ന്ന് സെന്റ് മേരീസ് സ്കൂളില്‍ ഈവര്‍ഷം ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളെ സന്ദര്‍ശിച്ച് അവര്‍ക്ക് ക്ലാസ് എടുത്തു .

പരിശുദ്ധകുര്‍ബാനയുടെ പ്രാധാന്യത്തെപ്പറ്റിയും നല്ല കുമ്പസാരത്തിന്റെ ആവശ്യകതയെപ്പറ്റിയും പാപസാഹചര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും വിശദമായി പ്രതിപാദിച്ചു . അഭിവന്ദ്യ പിതാവിന്റെ ക്ലാസ് വളരെ വിജ്ഞാനപ്രദമായിരുന്നു. കുട്ടികളുടെ ചെറുതും വലുതുമായ എല്ലാ ചോദ്യങ്ങള്‍ക്കും ,സംശയങ്ങള്‍ക്കും വളരെ സരസമായ ഭാഷയില്‍ പിതാവ് മറുപടി പറയുകയും കുട്ടികള്‍ക്കെല്ലാവര്‍ക്കും ചെറിയ സമ്മാനങ്ങള്‍ നൽകുകയും ചെയ്തു .അതിനുശേഷം അധ്യാപകരുടെയും കുട്ടികളുടെയും പ്രതിനിധികള്‍ പിതാവിന് നന്ദി പറഞ്ഞു . തുടര്‍ന്ന്‌ സണ്‍ഡേസ്കൂള്‍ കുട്ടികള്‍ക്കായി പിതാവ് ഇംഗ്ലീഷില്‍ ദിവ്യ ബലി അര്‍പ്പിച്ചു .

ഇടവക വികാരി ഫാ .തോമസ് മുളവനാല്‍ സഹ കാര്‍മ്മികന്‍ ആയിരുന്നു. സെന്റ് മേരീസ് സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കുവേണ്ടി നടത്തിയ അപ്പ്രീസിയേഷന്‍ ലഞ്ചില്‍ അഭിവന്ദ്യ പിതാവ് മുഖ്യാതിഥി ആയിരുന്നു .പിതാവിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ക്കു വികാരി ഫാ.തോമസ് മുളവനാല്‍ , ഫാ .ബോബന്‍ വട്ടംപുറത്ത് ,സ്കൂള്‍ ഡയറക്ടര്‍ സജി പൃതൃക്കയില്‍ , അസ്സി .ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ ,പാരിഷ് എക്‌സിക്യൂട്ടീവ്, സിസ്റ്റേഴ്‌സ് ,പേരന്റ് വോളന്റീര്‍സ് ,മതാധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.