Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാമിലി യൂത്ത് കോണ്‍ഫറന്‍സ്: ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു

youth

ന്യൂയോര്‍ക്ക്∙ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനു കോണ്‍ഫറന്‍സ് ഭാരവാഹികള്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. മാര്‍ച്ച് 12 ഞായറാഴ്ച സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് വെസ്റ്റ് ചെസ്റ്റര്‍ യോങ്കേഴ്‌സ്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ജാക്‌സന്‍ ഹൈറ്റ്‌സ് വുഡ്‌സൈഡ് ന്യൂയോര്‍ക്ക്, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയ, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഹാര്‍ട്ട്‌ഫോര്‍ഡ് കണക്ടികട്ട് എന്നീ നാലു ദേവാലയങ്ങളാണ് സന്ദര്‍ശിച്ചത്.

സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് വെസ്റ്റ് ചെസ്റ്റര്‍ യോങ്കേഴ്‌സിലെത്തിയ കോണ്‍ഫറന്‍സ് ടീമംഗങ്ങളെ ഇടവക വികാരി ഫാ. നൈനാന്‍ റ്റി. ഈശോ സ്വാഗതം ചെയ്തു. സുവനിയര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, സുവനിയര്‍ കമ്മറ്റിയംഗം കുര്യാക്കോസ് തര്യന്‍ എന്നിവര്‍ കോണ്‍ഫറന്‍സ് പുരോഗതിയെക്കുറിച്ച് വിശദീകരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മറ്റിയംഗം റോയി എണ്ണച്ചേരില്‍ നിന്നും സുവനിയര്‍ കോംപ്ലിമെന്റ് സ്വീകരിച്ച് വികാരി ഫാ. നൈനാന്‍ റ്റി. ഈശോ കോണ്‍ഫറന്‍സ് കിക്കോഫ് ഉദ്ഘാടനം ചെയ്തു.

സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ജാക്‌സന്‍ ഹൈറ്റ്‌സ് വുഡ്‌സൈഡ് ന്യൂയോര്‍ക്കില്‍ വികാരി ഫാ. ജോണ്‍ തോമസ് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, സുവനിയര്‍ കമ്മറ്റി അംഗം സജി എം. പോത്തന്‍ എന്നിവരെ സ്വാഗതം ചെയ്തു. മുന്‍ വികാരി വെരി. റവ. റ്റി.എം. സഖറിയ കോര്‍ എപ്പിസ്‌കോപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നടന്ന കിക്കോഫ് സമ്മേളനത്തില്‍ കോണ്‍ഫറന്‍സ്, സുവനിയര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജോര്‍ജ് തുമ്പയില്‍, സജി എം. പോത്തന്‍ എന്നിവര്‍ സംസാരിച്ചു.

സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയയിലേക്ക് കോണ്‍ഫറന്‍സ് ഭാരവാഹികളെ വികാരി ഫാ. കെ. കെ. ജോണ്‍ സ്വാഗതം ചെയ്തു. കോണ്‍ഫറന്‍സ് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ് കോണ്‍ഫറന്‍സ് പുരോഗതിയേക്കുറിച്ച് സംസാരിച്ചു. ഇടവകയുടെ ഉപഹാരം വികാരി ഫാ. കെ.കെ. ജോണില്‍ നിന്ന് ഐസക്ക് വര്‍ഗീസ്, രാജന്‍ പടിയറ, സൂസന്‍ തോമസ് എന്നിവര്‍ ഏറ്റുവാങ്ങി.

സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഹാര്‍ട്ട്‌ഫോര്‍ഡിലാണ് നാലാമത്തെ കിക്കോഫ് നടന്നത്. കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേലിന്റെ നേതൃത്വത്തില്‍ ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസ്, ഏരിയ കോര്‍ഡിനേറ്റര്‍ ജോര്‍ജ് വര്‍ഗീസ്, മര്‍ത്തമറിയം സമാജം ജനറല്‍ സെക്രട്ടറി സാറാ വര്‍ഗീസ്, സ്മിത വര്‍ഗീസ് ഡാനിയേല്‍, ആദര്‍ശ് ഡാനിയേല്‍, ഏയ്ഞ്ചല ഡാനിയേല്‍ എന്നിവരായിരുന്നു കോണ്‍ഫറന്‍സ് പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്. Family conference website - http://www.fyconf.org. Conference Site - https://www.kalahariresorts.com/Pennsylvania

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.