Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബോഡി സ്കാനിന് പിന്നാലെ ഫെയ്സ് സ്കാനും

വാഷിങ്ടൺ ∙ അമേരിക്കയ്ക്ക് പുറത്തേയ്ക്ക് പോകുന്ന അമേരിക്കൻ പൗരന്മാരുടെ ഫെയ്സ് സ്കാൻ (മുഖത്തിന്റെ ഫോട്ടോ) എടുത്തിരിക്കണമെന്ന ഫെഡറൽ ഭരണകൂടത്തിന്റെ നിർദേശം  സ്വകാര്യതയിലുള്ള കടന്നു കയറ്റമാണെന്ന് ചിലർ വാദിക്കുന്നു. വിസ കാലാവധി കഴിഞ്ഞ് അമേരിക്കയിൽ തങ്ങുന്നവരുടെ വിവരശേഖരണത്തിനായി വിദേശ പൗരന്മാരുടെ ഫെയ്സ് സ്കാനാണ് ആദ്യം നിർബന്ധമാക്കിയിരുന്നത്. 2004 മുതൽ കുടിയേറ്റക്കാരല്ലാ ത്ത വിദേശീയരുടെ  ബയോമെട്രിക് ശേഖരിക്കൽ നടത്തിയിരുന്നു. ഇത് കൈവിരലുകളുടെ രേഖാ ചിത്രങ്ങൾക്കുപരിയായി മുഖത്തിന്റെ രേഖാചിത്രം കൂടി ഉൾപ്പെടുത്തി. അമേരിക്കയിലേയ്ക്ക്  കടക്കുമ്പോഴാണ് വിവരശേഖരണം ഉണ്ടായിരുന്നത്.

ഇപ്പോൾ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അമേരിക്കയ്ക്ക് പുറത്തേയ്ക്ക് പോകുന്ന വിദേശീയരുടെയും അമേരിക്കക്കാരുടെയും ഫെയ്സ് സ്കാൻ നിർബന്ധമാക്കുകയാണ്. സ്വകാര്യത സംരക്ഷിക്കണമെന്ന് വാദിക്കുന്നവർ ഇത് കോൺഗ്രസ് ഉദ്ദേശിച്ചതിനും ഉപരിയായുള്ള ഒരു നിബന്ധനയാണെന്ന് പറയുന്നു. കോൺഗ്രസ് അധികാരപ്പെടുത്തിയത് വിദേശ രാഷ്ട്ര പൗരന്മാരുടെ സ്കാനെടുക്കാനാണ്. ഡിഎച്ച്എസ് എല്ലാവരെയും സ്കാൻ ചെയ്യുവാൻ ശ്രമിക്കുന്നു. ഒരു ഡെമോക്രസി ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടത്. ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിലെ സെന്റർ ഓൺ പ്രൈവസി ആന്റ് ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടർ അൽവാരോ ബെഡോയ പറഞ്ഞു.

ഈ പദ്ധതി പരീക്ഷണമായി ബോസ്റ്റൺ, ഷിക്കാഗോ, ഹൂസ്റ്റൻ, അറ്റ്ലാന്റാ, ന്യുയോർക്ക് സിറ്റിയിലെ കെന്നഡി, വാഷിങ്ടൺ ഡിസിയിലെ  ഡാലസ് എയർപോർട്ടുകളിൽ നടത്തിക്കഴിഞ്ഞു. മിക്കവാറും എല്ലാ യുഎസ് ഇന്റർ നാഷണൽ എയർപോർട്ടുകളിലും 2018 ആദ്യം മുതൽ ഫെയ്സ്  സ്കാനിംഗ് നിർബന്ധമാക്കും. ഇപ്പോൾ ഇതിന് സന്നദ്ധരല്ലാത്ത യാത്രക്കാർക്ക് ഇത് വേണ്ടെന്ന് വയ്ക്കാം. പക്ഷെ പിന്നീട് നിർബന്ധമായും നിയമം അനുസരിക്കേ ണ്ടി വരും. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കരുത് എന്നാഗ്രഹിക്കുന്നവർക്ക് യാത്ര ഒഴിവാക്കാമെന്ന് കസ്റ്റംസ് ആന്റ് ബോർഡർ  പ്രൊട്ടക്ഷന്റെ വെബ് സൈറ്റിൽ ജൂൺ 12 ന് നൽകിയ വിജ്ഞാപനം മുന്നറിയിപ്പ് നൽകി.

പദ്ധതിയുടെ ചുമതലയുള്ള കസ്റ്റംസ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് കമ്മീഷനർ ജോൺ വാഗനർ ഇന്റർനാഷണൽ ഫ്ലൈറ്റുകളിൽ പോകുന്ന അമേരിക്കകാർ ഫെയ്സ് സ്കാനിംഗ് നടത്തിയിരിക്കണം.  എന്ന വാർത്ത സ്ഥിരീകരിച്ചു. ബയോമെട്രിക് ഡേറ്റ സൂക്ഷിച്ചുവയ്ക്കുവാൻ ഏജൻസിക്ക് ഉദ്ദേശമില്ലെന്നും 14 ദിവസത്തിനുള്ളിൽ ഇത് ഡിലീറ്റ് ചെയ്തു കളയുമെന്നും വാഗനർ പറഞ്ഞു.

സ്വകാര്യതയുടെ വക്താക്കൾ പറയുന്നത് സ്കാനുകൾ നിർബന്ധമാക്കുന്നത് രാഷ്ട്രത്തെ ഒരു ബിഗ് ബ്രദർ സ്ഥിതിവിശേഷത്തിലേയ്ക്കും കടന്നു ചെന്ന നിരീക്ഷണം ചെയ്യലിലേയ്ക്കും നയിക്കും എന്നാണ്.  തദ്ദേശ, സംസ്ഥാന, ഫെഡറൽ പൊലീസിനും വിദേശ ഗവൺമെന്റുകൾക്കു പോലുമോ അമോരിക്കൻ പൗരന്മാരുടെ ഡിജിറ്റൽ ഫെയ്സ്പ്രിന്റുകൾ ശേഖരിക്കുവാൻ ഈ പദ്ധതി സഹായിക്കും എന്ന് ഇവർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.