Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ ഓണാഘോഷം വർണ്ണോജ്ജ്വലമായി

Samajam-Onam-pic2

ന്യൂയോർക്ക്∙ കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ  4 ന് നടന്ന ഓണാഘോഷ പരിപാടികൾ  അതിഗംഭീരമായി. ഈ വർഷത്തെ ഓണം തിരുവോണനാളിൽ തന്നെ ആഘോഷിക്കാൻ കഴിഞ്ഞു എന്നുള്ളത് ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. അമേരിക്കയിൽ അവധി ദിവസമായ ലേബർ ഡേ ദിനത്തിൽ തിരുവോണനാൾ വരാനിടയായത് അനേകർക്ക് അമിതമായ സന്തോഷവും ആവേശവും പകർന്നു. അതുകൊണ്ടു തന്നെ ക്വീൻസിലെ ഗ്ലെൻ ഓക്സ് ഹൈസ്കൂളിൽ നടന്ന ആഘോഷ പരിപാടികളിൽ അനേകർ പങ്കെടുത്തു.

Samajam-Onam-pic3

സെപ്റ്റംബർ 4 തിങ്കളാഴ്ച രാവിലെ 11.30നു പൂക്കളമിട്ട്, പൂവിളിയുമായി ചെണ്ട–വാദ്യമേളങ്ങളുടെ  മേളക്കൊഴുപ്പോടെ, സമാജത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളുടെ ജീവിത പങ്കാളികൾ ഭദ്രദീപം കൊളുത്തി പരിപാടികൾ സമാരംഭിച്ചു. ഒട്ടും വൈകാതെ തന്നെ, ഏതൊരു മലയാളിയുടെയും രുചിയോർമ്മകൾ ഉണർത്തുന്ന ഓണസദ്യ വിളമ്പ് ആരംഭിച്ചു. കേരളത്തനിമയാർന്ന ഓണവിഭവങ്ങളും  ഗൃഹാതുരത്വമുണർത്തുന്ന ആചാരങ്ങളും പിൻപറ്റിക്കൊണ്ടുള്ള  ആ സമൃദ്ധിയുടെ ഇഷ്ടഭോജനം ജനങ്ങൾക്ക് ഏറെ ഹൃദ്യവും ആവേശവുമായി.

Samajam-Onam-pic1

സദ്യയുടെ ആസ്വാദ്യ ലഹരി വിട്ടു മാറാതെ തന്നെ സന്നിഹിതരായിരുന്ന നൂറുകണക്കിന് മലയാളികൾ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പ്രതീകമായ മാവേലി തമ്പുരാനെ ഘോഷയാത്രയായി വരവേറ്റു. കേരള തനിമയാർന്ന ഓണ വസ്ത്രങ്ങളണിഞ്ഞ് ജനക്കൂട്ടം, താലപ്പൊലിയേന്തിയ വനിതകളുടെയും  ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലിയേയും  വിശിഷ്ടാതിഥികളേയും  സമാജത്തിന്റെ ഭാരവാഹികളോടൊപ്പം വേദിയിലേക്ക് ആനയിച്ചു.

തുടർന്ന് കേരള സമാജത്തിന്റെ  പ്രസിഡന്റ് മുഖ്യാതിഥി ഡോ. ഏനു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ദീപം തെളിച്ചു. സമ്മേളനവും കലാപരിപാടികളും ഉദ്ഘാടനം ചെയ്തു. ക്രിസ്റ്റൽ ഷാജന്റെ അമേരിക്കൻ നാഷണൽ അത്തവും ഗ്രേസ് ജോണിന്റെ ഇൻഡ്യൻ നാഷണൽ അത്തവും കഴിഞ്ഞ് സമാജം വൈസ് പ്രസിഡന്റ് വർഗീസ് പോത്താനിക്കാട് സ്വാഗത പ്രസംഗം നടത്തി.

onam

തുടർന്ന് ഓണാഘോഷങ്ങളുടെ മുഖമുദ്രയായ തിരുവാതിര മഞ്ചു തോമസിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചു. കേരള സമാജം പ്രസിഡന്റ് ഷാജു സാമിന്റെ അധ്യക്ഷ പ്രസംഗവും തുടർന്ന്  ചെയർപേഴ്സൺ ജോൺ പോളിന്റെ ആശംസാ പ്രസംഗവും നടന്നു. നാല്പത്തിയഞ്ചു വർഷങ്ങൾക്കു മുമ്പ് പ്രവർത്തനമാരംഭിച്ച സമാജത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ ഡോ. ഏനു കരുവാത്ത് ഐഷാ ദമ്പതികളുടെ സാമീപ്യം സമാജം പ്രവർത്തകർക്ക് ആവേശമായിരുന്നു.

ഡോ. ഏനു ഓണ സന്ദേശം നൽകി. മലയാളികളെ ജാതി ഭേദമെന്യേ ഒരുമിച്ചു കൊണ്ടു വരുന്ന ഒരു ദേശീയ ഉത്സവമായ ഓണം കേരളീയരായ രണ്ടും മൂന്നും തലമുറക്കാരോടൊപ്പം ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു എന്ന് ഡോ. ഏനു പ്രസ്താവിച്ചു. കുഞ്ഞുങ്ങൾ മുതൽ പ്രായമുള്ളവരുടെ വരെ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മേളക്കൊഴുപ്പുകൂട്ടി. സുപ്രസിദ്ധ മിമിക്രി കലാകാരനായ കലാഭവൻ ജയൻ അവതരിപ്പിച്ച മിമിക്രി പരിപാടികൾ സദസ്യരെ പിടിച്ചിരുത്തി.

ഓണ പരിപാടികൾക്ക് സമാജം സെക്രട്ടറി വിൻസന്റ് സിറിയക് എംഡിയായി നേതൃത്വം നൽകി.കലാപരിപാടികൾ കമ്മിറ്റിയംഗം ജോജോ തോമസ് കോ ഓർഡിനേറ്റ് ചെയ്തു. സമാജം ട്രഷറർ വിനോദ് കെയാർകെ നന്ദി പ്രകാശനം  നടത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.