Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫോമാ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) യുവജനോത്സവം വര്‍ണ്ണശബളമായി

fommaYouth_pic0

ഷിക്കാഗോ ∙ ഫോമാ സെന്‍ട്രല്‍ റീജിയന്റെ (ഷിക്കാഗോ) ആഭിമുഖ്യത്തില്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു സെപ്റ്റംബര്‍ 9-ന് നടന്ന യുവജനോത്സവം മത്സരങ്ങളുടെ വൈവിധ്യംകൊണ്ടും, സംഘാടക മികവുകൊണ്ടും വന്‍ വിജയമായി.

fommaYouth_pic2

സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ കോര്‍ഡിനേറ്റര്‍ ജോസ് മണക്കാട്ട് ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും, ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ റവ.ഫാ. തോമസ് മുളവനാല്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തില്‍ ഫോമ നാഷനല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ട്രഷറര്‍ ജോസി കുരിശിങ്കല്‍, യുവജനോത്സവ കമ്മിറ്റി ചെയര്‍മാന്‍ ആഷ്‌ലി ജോര്‍ജ്, കോ- ചെയര്‍മാന്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാം, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ പാട്ടപതി, ബീന വള്ളിക്കളം, സണ്ണി വള്ളിക്കളം, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജീന്‍ പുത്തന്‍പുരയ്ക്കല്‍, അച്ചന്‍കുഞ്ഞ് മാത്യു, ജോര്‍ജ് മാത്യു, ആന്റോ കവലയ്ക്കല്‍, മുന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഫിലിപ്പ് ചാമത്തില്‍ (ഡാളസ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്റ്റാന്‍ലി കളരിക്കമുറി നന്ദി പറഞ്ഞു. 

fommaYouth_pic1

തുടര്‍ന്ന് ഒരേസമയം മൂന്നു വേദികളിലായി മത്സരങ്ങള്‍ക്ക് തുടക്കംകുറിച്ചു. മുന്നൂറോളം കുട്ടികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. ജോസി കുരിശിങ്കലിന്റേയും, അച്ചന്‍കുഞ്ഞ് മാത്യുവിന്റേയും നേതൃത്വത്തില്‍ റജിസ്‌ട്രേഷന്‍ ഡസ്കുകള്‍ സജീവമായി. വിധിനിര്‍ണ്ണയം വേഗത്തില്‍ ആക്കുവാന്‍ ജോസ് മണക്കാട്ടിന്റെ നേതൃത്വത്തില്‍ സ്റ്റാന്‍ലി കളരിക്കമുറിയും, രഞ്ജന്‍ ഏബ്രഹാമും, ആന്റോ കവലയ്ക്കലും പ്രയത്‌നിച്ചു. മത്സരഫലങ്ങള്‍ കൃത്യതയിലും, വേഗത്തിലും പ്രസിദ്ധീകരിക്കാന്‍ സാധിച്ചത് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വളരെ ആവേശമായി. വിധികര്‍ത്താക്കളെ ഓരോ വേദിയിലും കൃത്യനിഷ്ഠയോടെ എത്തിക്കാന്‍ ബീന വള്ളിക്കളത്തിന്റെ നേതൃത്വം വളരെ അഭിനന്ദനാര്‍ഹമായിരുന്നുവെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. 

fommaYouth_pic3

വിധിനിര്‍ണ്ണയത്തിലും, സമയം പാലിച്ചും, മത്സര ഫലങ്ങള്‍ കൃത്യതയിലും വേഗത്തിലും പ്രസിദ്ധീകരിക്കാന്‍ സാധിച്ചതിലും മാതാപിതാക്കള്‍ സംഘാടകര്‍ക്ക് പ്രത്യേകം അഭിനന്ദനം അര്‍പ്പിച്ചു. യുവജനോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കലാതിലകമായി സംവേദ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫോമ ഷിക്കാഗോ റീജിയന്‍ പ്രമോഷണല്‍ ചാമ്പ്യന്മാരായി എമ്മ കാട്ടുക്കാരനേയും, പീറ്റര്‍ വടക്കാഞ്ചേരിയേയും തെരഞ്ഞെടുത്തു. 

fommaYouth_pic5

റവ.ഫാ. തോമസ് മുളവനാല്‍ മത്സര ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. കൂട്ടായ പ്രവര്‍ത്തനത്തിന്റേയും, കഠിനാധ്വാനത്തിന്റേയും വിജയ പരിസമാപ്തിയില്‍ ആര്‍.വി.പി ബിജി ഫിലിപ്പ് ഇടാട്ട്, യുവജനോത്സവ കമ്മിറ്റി ചെയര്‍മാന്‍ ആഷ്‌ലി ജോര്‍ജ്, കോ- ചെയര്‍മാന്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, റീജണല്‍ ട്രഷറര്‍ ജോണ്‍ പാട്ടപ്പതി എന്നിവര്‍ ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി.

fommaYouth_pic4
fommaYouth_pic6
fommaYouth_pic7
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.