Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ട്രംപ് ജൂനിയറിന്റെ യുഎൻടി സന്ദർശനം വിവാദത്തിൽ

ഡാലസ് ∙ യൂണിവേഴ്സിറ്റി  ഓഫ് നോർത്ത് ടെക്സസിന്റെ ക്യു കെഹനെ സ്പീക്കർ ലെക്ചർ സീരിസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയർ ഈ മാസം 24 ന്  പ്രഭാഷണം നടത്തും. ട്രംപ് ജൂനിയറിനെ ക്ഷണിച്ചതും പരിപാടി സംഘടിപ്പിച്ചതും യുഎൻറ്റി റീജന്റ്സാണ്. യുഎൻടിയുടെ പ്രസിഡന്റ് നീൽ സ്മാറ്റ് റെസ്ക് ഇതിൽ പ്രതിഷേധം അറിയിച്ച് എഴുതിയ കത്ത് പുറത്തുവന്നു. ഒരു ലക്ഷം ഡോളറാണ് ജൂനിയർ ട്രംപിന്റെ സ്പീക്കിംഗ് ഫീ എന്നാണ് പറയുന്നത്. ട്രംപ്  ജൂനിയറിന്റെ യാത്രാ ചെലവ് മറ്റൊരു 5,000 ഡോളർ കൂടിയുണ്ട്.

ഇതിനോടക  സ്മാറ്റ് റെസ്ക് അയച്ചതും അയാൾക്ക് ലഭിച്ചതുമായ ഇമെയിലുകൾ ആയിരം പേജുകളിലധികമായി. യുഎൻടി കാമ്പസിൽ പ്രഭാഷകരെ എത്തിക്കുന്നത് വിദ്യാർത്ഥികൾ അവർക്ക് വേണ്ടിയാണെന്ന് അവകാശപ്പെടാറുണ്ട്. എന്നാൽ  ജൂനിയർ ട്രംപ് വരുന്നത് യാഥാസ്ഥിതികർക്കും ബിസിനസ് പ്രമുഖർക്കും വേണ്ടിയാണെന്നാണ് ആരോപണം, അതോടൊപ്പം സ്കോളർഷിപ്പുകൾക്ക് ഫണ്ട് റെയ്സിംഗും നടത്തുന്നുണ്ട് എന്ന വസ്തുത വിമർശകർ നിരസിക്കുന്നില്ല. ലെക്ചർ സീരിസിൽ പങ്കെടുക്കുവാൻ ദാതാക്കൾ കുറഞ്ഞത് 5,000 ഡോളർ നൽകണം, ഏറ്റവും ഉയർന്ന ശ്രേണിയിൽ ഒരു ദാതാവ് 1 ലക്ഷം ഡോളർ നൽകും. സംഭാവനകൾക്ക് നികുതി ഇളവ്  ലഭിക്കും.

ജൂനിയർ ട്രംപിന്റെ ഒരു ലക്ഷം ഫീസ് ടാക്സ് അഡ് വൈസറി സ്ഥാപന ഉടമ ബ്രിന്റ് ഓഫ് റീജന്റ്സിന്റെ തലവനാണ്. മുൻ ടെക്സസ് ഗവർണറും ഇപ്പോഴത്തെ എനർജി സെക്രട്ടറിയുമായ റിക്ക് പെറി, സെനറ്റർ ടെഡ് ക്രൂസ്, ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് എന്നിവർക്ക് പ്രചരണ ധനസഹായം റിയാൻ നൽകിയിരുന്നു. നികുതി അഴിച്ചു പണിയിൽ പ്രസിഡന്റ് ട്രംപിനെ റയാൻ ഉപദേശിച്ചതായും പൊളിറ്റികോ പറയുന്നു.

ജൂനിയർ ട്രംപിന്റെ യാത്ര, സുരക്ഷ ചെലവുകൾ യൂണിവേഴ്സിറ്റിയാണ് വഹിക്കുക. 2013 ൽ ആരംഭിച്ചതാണ് ഈ ലെക്ചർ സീരീസ്. തുടങ്ങിയത് മുൻ യുഎൻടി ട്രാക്ക്സ്റ്റാർ ഏർണി ക്യൂഹനെയാണ്. ഇയാൾ ഇപ്പോൾ അഭിഭാഷകനും, എണ്ണ വ്യവസായിയും ബാങ്കറുമാണ്. ഇയാളുടെ  മൂന്നുമക്കളും– ട്രിപ്പ് കെല്ലി, ഹാങ്ക് യുഎസ് ഗോൾഫ് അസോസിയേഷൻ ചാമ്പ്യൻ ഷിപ്പുകൾ നേടിയിട്ടുണ്ട്.

ലെക്ചർ സീരീസ് ഇതുവരെ 1.5 മില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ട്. ഈ വർഷം മുതൽ 5 സ്കോളർഷിപ്പുകൾക്കായി 50,000 ഡോളർ നൽകുമെന്ന് ഔദ്യോഗിക വക്താവ് കെല്ലി റീസ് പറഞ്ഞു. മുൻ പ്രഭാഷകരിൽ മുൻ ന്യൂയോർക്ക് മേയർ റൂഡി ജൂലിയാനി, എണ്ണ വ്യവസായ പ്രമുഖൻ ടി ബൂൺ പിക്കൻസ്, ഡാലസ് ഫെഡറൽ റിസർവ് ബാങ്കിന്റെ മുൻ പ്രസിഡന്റ് റിച്ചാർഡ് ഫിഷർ, മുൻ നാഷണൽ സെക്യുരിറ്റി ഏജൻസി ആന്റ് സെന്ററൽ ഇന്റലിജൻസ് ഏജൻസി ഡയറക്ടർ ജനറൽ മൈക്കൽ ഹെയ് ഡൻ എന്നിവർ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം അവസാനമാണ് ഈ പരിപാടിയെക്കുറിച്ച് യുഎൻടി അധികാരികൾ ആലോചിച്ചത്. ട്രംപ് പ്രസിഡന്റായി സ്ഥാനം ഏറ്റിട്ടുണ്ടായിരുന്നില്ല. ആദ്യം ഉദ്ദേശിച്ചത് ഇവാങ്ക ട്രംപിനെ ആയിരുന്നു. കഴിഞ്ഞ ഡിസംബറിൽ റയാൻ തയാറാക്കിയ ഒരെഴുത്തും അവർക്കയച്ചു. പ്രസിഡന്റായി ട്രംപിന്റെ ഇനാഗുരേഷനുശേഷം മാർച്ചിൽ ഡാലസ് കൗണ്ടി റിപ്പബ്ലിക്കൻ പാർട്ടിയുടെ റീഗൻ ഡേ ഡിന്നറിൽ മുഖ്യ പ്രസംഗകനായി ട്രംപ് ജൂനിയർ എത്തി. ഓംനി ഡാലസ് ഹോട്ടലിൽ നടന്ന ഫണ്ട് റെയ്സറിൽ പ്രാദേശിക ജിഒപിയ്ക്കുവേണ്ടി 5 ലക്ഷം ഡോളർ സമാഹരിച്ചു. ദിവസങ്ങൾ ക്കുള്ളിൽ ട്രംപ് ജൂനിയറുമായി റയാൻ സംസാരിച്ചു.

അങ്ങനെയാണ് ബ്രയാൻ ട്രംപ് ജൂനിയറിന് ക്ഷണക്കത്ത് അയച്ചത്. 2017 മേയിൽ ട്രംപ് ജൂനിയർ ക്ഷണം സ്വീകരിച്ചു. ആർലിംഗ്ടണിലെ എടി ആന്റ് ടി സ്റ്റേഡിയത്തിന്റെ വാടക 1, 25,000 ഡോളറായി റയാന്റെ ശ്രമഫലത്തിൽ കുറച്ചു കിട്ടി. ജൂനിയർ ട്രംപിനൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ നോർത്ത് ടെക്സസുകാർക്ക് ഇതൊരു അവസരം ഒരുക്കുക കൂടി ചെയ്യുമെന്ന് റയാൻ അവകാശപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.