Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ

image1

ന്യുയോർക്ക്∙ പുനർ നവീകരിച്ച ബാൾട്ടിമോർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ കൂദാശയും പ്രതിഷ്ഠയും 27, 28 തീയതികളിൽ നടത്തപ്പെടുന്നു. നോർത്ത് ഈസ്റ്റ് ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കോളോവാസ് മെത്രാപ്പോലീത്തയും, ഡൽഹി ഭദ്രാസനിധിപൻ നി. വന്ദ്യ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തയുടെയും കാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്. ഭദ്രാസനത്തിലെ വൈദികരും വിശ്വാസികളും സഹോദരി സഭകളിലെ വൈദികരും ജനങ്ങളും ചടങ്ങുകളിൽ സംബന്ധിക്കും.

ബാൾട്ടിമോറിൽ നാൽപ്പതു വർഷങ്ങൾക്കു മുൻപ് ആരംഭിച്ച ഓർത്തഡോക്സ് ആരാധന പിന്നീട് ആദ്യ കാല പ്രവാസികളായ നിരവധി പേരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ബാൾട്ടിമോർ  ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ആയി രൂപീകൃതമായി. അവരുടെ ഏവരുടെയും പരിശ്രമങ്ങളെയും പ്രാർഥനകളെയും നന്ദിയോടെ ഞങ്ങൾ സ്മരിക്കുന്നു. പുണ്യശ്ലോകരായ അഭി. തോമസ് മാർ മക്കാറിയോസ്, മാത്യുസ് മാർ ബർണബാസ് എന്നീ മെത്രാപ്പോലീത്തമാരുടെ പ്രോത്സാഹനവും നേതൃത്വവും ഇടവകയുടെ ഉന്നതിക്ക് കാരണമായി. എം. ടി. കുര്യൻ അച്ചൻ, ജി. നൈനാൻ അച്ചൻ എന്നിവരുടെ നേതൃത്വത്തെ ഈ സമയത്തു സ്ലാഘിക്കുന്നു.

orthsox

1999 ൽ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ബർണബാസ് മെത്രാപ്പോലീത്ത ഇപ്പോഴത്തെ വികാരി റവ. ഫാ. കെ. പി. വർഗീസ് അച്ചനെ ഇടവകയുടെ വികാരിയായി നിയമിച്ചു. അംഗസംഖ്യ കുറവായിരുന്നു എങ്കിലും ഇടവക ജനങ്ങളുടെ ആത്മാത്ര ശ്രമം ഫലമായി 2001 മുതൽ സ്വന്തമായ ദേവാലയം പണിതു ആരാധന നടത്തി വരികയായിരുന്നു.

2016 ൽ പുതിയ ഭരണസമിതി അധികാരത്തിലെത്തിയത് ദേവാലയം നവീകരിക്കണമെന്നുള്ള ചിരകാല ചിന്തകൾക്ക് ഊർജം പകർന്നു. പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു. 200 ൽ പരം ജനങ്ങൾക്ക് ആരാധനയിൽ പങ്കെടുക്കാനും ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങളും ഹാളും മറ്റു എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് പുതിയ ദേവാലയം പൂർത്തിയായിരിക്കുന്നത്. അതുല്യമായ ദൈവകൃപയും ഇടവകയുടെ കാവൽപിതാവായ മാർത്തോമാ ശ്ലീഹായുടെ മധ്യസ്ഥതയും ഇടവക ജനങ്ങളുടെ ആത്മാർത്ഥമായ സഹായവും പ്രവർത്തനങ്ങളും ദേവാലയ നവീകരണത്തിന് ശക്തി പകർന്നു. ഫാ. കെ. പി. വർഗീസ് അച്ചന്റെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റിയിൽ വർഗീസ് മത്തായി (ട്രസ്റ്റി), റോണി മാത്യൂസ് (സെക്രട്ടറി) തോമസ് ജോർജ്, ബാബു ഇടാത്തിക്കുന്നേൽ, സാറാമ്മ ജോഷ്വാ, സാബു കുര്യൻ, ബോബി ജോൺ, ഫിലിപ്പ് ഫിലിപ്പോസ്, അജി മാത്യു, എ. വി. വർഗീസ്, ഡോ. എബ്രഹാം ഈപ്പൻ എന്നിവർ അംഗങ്ങളാണ്.

മാത്യു അലോത്തിന്റെ നേതൃത്വത്തിൽ എബ്രഹാം ഈപ്പൻ, വർഗീസ് കുര്യൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ദേവാലയ നവീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

ദൈവിക കൃപയിൽ സമർപ്പിച്ചുകൊണ്ടുള്ള ഈ ദേവാലയത്തിന്റെ പ്രതിഷ്ഠാ, കൂദാശ ശുശ്രൂഷകളിൽ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിപ്പാൻ എല്ലാ അഭ്യുദയകാംഷികളെയും സ്വാഗതം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.