Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അപ്പീൽ കോടതികളിൽ യാഥാസ്ഥിതികരായ ന്യായാധീപന്മാർ നിറയുന്നു

വാഷിങ്ടൺ ∙ വളരെ ആസൂത്രിതമായി ക്രമനിബദ്ധമായി യുഎസ് അപ്പലേറ്റ് കോടതികളിൽ റിപ്പബ്ലിക്കനുകൾ യാഥാസ്ഥികരും ചെറുപ്പക്കാരുമായ ന്യായാധിപന്മാരെ നിറയ്ക്കുകയാണെന്ന് നിരീക്ഷകർ പറയുന്നു.

പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഭരണത്തിന്റെ അവസാന രണ്ടു വർഷങ്ങളിൽ ഉണ്ടായ ഒഴിവുകൾ നികത്താൻ ഒബാമയോ ഡെമോക്രാറ്റിക് പാർട്ടിയോ വലിയ താൽപര്യം എടുത്തില്ല. ഇതു റിപ്പബ്ലിക്കനുകൾക്ക് സുവർണാവസരം നൽകിയിരിക്കുകയാണ്. ചെറുപ്പക്കാരെ നിയമിച്ചാൽ അവർ ദീർഘകാലം തുടരും. ഇതോടൊപ്പം നിയമനത്തിന് സെനറ്റിലെ കേവല ഭൂരിപക്ഷം  മതിയാകും എന്ന ഡെമോക്രാറ്റുകൾ 2013 ൽ പാസ്സാക്കിയ നിയമവും റിപ്പബ്ലിക്കനുകളും സഹായത്തിനുണ്ട്.

ഒരു വർഷം മുൻപ് ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കുന്നതിന്  മുൻപ് ഭരണകൂടത്തിൽ അഭിഭാഷകരാവാൻ പോകുന്നവർ ക്യാപ്പിറ്റോളിനടുത്തുള്ള ഒരു നിയമ സ്ഥാപനത്തിൽ ഒത്തുകൂടി. വൈറ്റ് ഹൗസ് കൗൺസൽ ആക്കാൻ പോകുന്ന ഡോണൾഡ് എഫ് മക്ഗാൻ ഫെഡറൽ അപ്പീൽസ് കോടതികൾ നിറയ്ക്കുന്നതിന് ഒരു യുദ്ധരേഖ അവതരിപ്പിച്ചു.

ട്രംപിന്റെ നിർദേശം അനുസരിച്ച് മക്ഗാൻ ജൂഡീഷ്യറിക്ക് പുതിയ രൂപവും ഭാവവും നൽകുവാനുള്ള രൂപരേഖ നൽകി. അഴിച്ചു പണിക്ക് ജഡ്ജിമാരുടെ ഒരു സാധ്യതാ പട്ടിക അവതരിപ്പിച്ചു. ഒന്നിലധികം  ഒഴിവുകളുള്ളതും ഡെമോക്രാറ്റിക് സെനറ്റർമാർ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും 2016 ൽ ട്രംപിനെ വിജയിപ്പിച്ചതുമായ ഡിസ്ട്രിക്ടുകളിൽ നോമിനേറ്റ് ചെയ്യുന്നവരെ എതിർക്കാതിരിക്കുവാൻ സമ്മർദം ചെലുത്തുന്ന നയം സ്വീകരിച്ചതായി പേര് വെളിപ്പെടുത്തരുതെന്ന് നിബന്ധനയിൽ രണ്ടുപേർ വിവരം നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. നോമിനേഷൻ ചെയ്തു കഴിഞ്ഞാൽ പെട്ടെന്ന് സ്ഥിരപ്പെടുത്തുവാനായി ഡിസ്ട്രിക്ട് കോടതികളിലെ നാമ നിർദേശങ്ങൾ ധൃതിവയ്ക്കരുതെന്നും നിർദേശമുണ്ടായി.

ഏതാണ്ട് ഒരു വർഷത്തിനുശേഷം ശ്രമങ്ങൾ ഫലം കാണുകയാണ്. ട്രംപ് ഇതിനകം എട്ട് അപ്പലേറ്റ് ജ‍ഡ്ജിമാരെ നിയമിച്ചു. പ്രസിഡന്റ് റിച്ചാർഡ് എം. നിക്സന് ശേഷം ഇത്രയധികം അപ്പീൽ ജ‍ഡ്ജിമാരെ ഇത്രയും ചുരുങ്ങിയ പ്രസിഡൻസി കാലയളവിൽ നിയമിക്കുന്നത് ഇതാദ്യമാണ്. ഒൻപതാമത്തെ നോമിനിയെ സ്ഥിരപ്പെടുത്തുന്നത് സെനറ്റായിരിക്കണം എന്ന് ജൂഡീഷ്യറി കമ്മിറ്റി തീരുമാനിച്ചു. ട്രംപിന്റെ ഡെപ്യൂട്ടി വൈറ്റ് ഹൗസ് കൗൺസൽ ഗ്രിഗറി കറ്റ്സാസ് ആണ് ഈ നോമിനി സെനറ്റിൽ 2013 ന് മുൻപ് 41 അംഗങ്ങൾ വിചാരിച്ചാൽ ഫിലി ബെസ്റ്ററിലൂടെ ഒരു സ്ഥിരപ്പെടുത്തൽ തടയാമായിരുന്നു. ഇപ്പോൾ ഭൂരിപക്ഷം –51 വോട്ടുകൾ ആവശ്യമാണ്.

ഇനി ഒരു കാലത്ത് ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ഉണ്ടായാൽ അവർക്കും വിശാല ഹൃദയരായ ന്യായാധിപന്മാരെ നാമനിർദേശം നടത്തുകയും കേവല ഭൂരിപക്ഷത്തിൽ സ്ഥിരപ്പെടുത്തുകയും ചെയ്യാം. അങ്ങനെ സംഭവിച്ചാൽ നയപരമായി രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവരായിരിക്കും അപ്പീലുകൾ തീർപ്പാക്കുക.

അപ്പലേറ്റ് ജഡ്ജ്മാർക്ക് സുപ്രീം കോടതി ജസ്റ്റീസ്മാരുടെ യാത്രയും പൊതുജനശ്രദ്ധ ലഭിക്കാറില്ല. എന്നാൽ അമേരിക്കയിലെ 12 പ്രാദേശിക അപ്പീൽ കോടതികൾക്കും അമേരിക്കക്കാരുടെ ജീവിതങ്ങൾക്ക് മേൽ വലിയ സ്വാധീനം  ചെലുത്തുവാൻ കഴിയും.

ഈ കോടതികൾ  പ്രതിവർഷം 60,000 ത്തോളം കേസുകളിൽ തീർപ്പ് കൽപ്പിക്കുന്നു. ഇവ അല്ലാതെയുള്ള  80 ഓളം കേസുകളാണ് അമേരിക്കൻ സുപ്രീം കോടതി  പ്രതിവർഷം വാദം കേൾക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.