Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

'ഒരുമ 2017 'ശ്രദ്ധേയമായി

9oruma

കാൽഗരി∙ കാൽഗരി മദർ തെരേസ സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഒരുമ 2017 '  സാംസ്കാരിക കലോത്സവം വർണ്ണാഭവും വൈവിധ്യം നിറഞ്ഞതുമായ കലാപരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ദേവാലയ നിർമ്മാണഫണ്ടിലേക്കുള്ള ധനശേഖരണാർത്ഥം നടത്തിയ ഈ കലാസന്ധ്യ കാൽഗരി SAIT ഓർഫ്യൂസ് തീയേറ്ററിലാണ് അരങ്ങേറിയത്. നവംബർ 11നു  വൈകിട്ട് അഞ്ചിന് ആരംഭിച്ച കലാസായാഹ്നം കമ്മ്യൂണിറ്റി ഡയറക്ടർ ഫാ. സാജോ പുതുശേരിയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ചു. തുടർന്ന് സൺഡേ സ്‌കൂൾ കുട്ടികൾ സ്വാഗതനൃത്തം അവതരിപ്പിച്ചു.

അൽഫോൻസാ സിറിയക്, മരിസ്സ സിറിയക്, ആൻ ഷിജു, അമല ജോഷി, ജോവിറ്റ ജോർജ്, എയ്ഞ്ചൽ  ജാക്സൺ,  കെവിൻ  സ്കറിയ ജോബി, ക്രിസ് ടോം ജോബി , ആഷിക എൽസ ജോബി, ഡിയോൺ റിജേഷ് എന്നീ കുട്ടികൾ ആണു സ്വാഗത നൃത്തം അവതരിപ്പിച്ചത്. അർച്ചന ജോസഫ്, കാമിൻ പോൾ, ജാസ്മിൻ കോട്ടയിൽ എന്നിവർ അവതരിപ്പിച്ച ക്‌ളാസിക്കൽ ഫ്യൂഷൻ ഡാൻസ്, ഡോ. ബാലമുരളീകൃഷ്ണയുടെ സംഗീതം ആസ്പദമാക്കി നേഹ,  മിഖൈല,  ഷാനൻ, ലറീന, ഹന്നാ, അഥീന എന്നിവർ അവതരിപ്പിച്ച സെമി ക്‌ളാസിക്കൽ ഫ്യൂഷൻ നൃത്തം എന്നിവ അവതരണ ഭംഗികൊണ്ട് ഏറെ കൈയടി നേടി.

11oruma

കാൽഗരി കലാഭവന്റെ തീം ഡാൻസ്, എസ്സാ പോൾ, ലീ വിനു, ഹന്നാ ബിനു , മേരി ആൻ ,ആഷിക എൽസ ജോബി, ആൻ മരിയ, ആൻ സിജോ മൂക്കൻ, സാറ എന്നിവർ അവതരിപ്പിച്ച തമിഴ് ഫോക് ഡാൻസ് എന്നിവ ഏറെ ആസ്വാദക ശ്രദ്ധ നേടി. പഞ്ചാബി യുവാക്കൾ അവതരിപ്പിച്ച ഭാഗ്‍ര ഡാൻസും ഡാനിയേല പോൾ, ടെസ്സ ഷാ വർഗീസ്, കാരൻ ജോണി, ഡൈന പോൾ, ഗ്രെയ്‌സ് ബോബൻ എന്നിവർ അവതരിപ്പിച്ച നൃത്തവും താളനിബദ്ധമായ ചുവടുകൾ കൊണ്ട് പ്രേക്ഷകപ്രീതി നേടി. അലൻ ജോണി, ക്രിസ്റ്റി ജോണി, അശ്വിൻ ബോബൻ, ജോഷ്വാ കാണാട്ട്, കെവിൻ ജാക്സൺ,  കെവിൻ ഷാ വർഗീസ്, ഗിഫ്റ്റിൻ ഷാ വർഗീസ്, ജെൻസ് വർഗീസ്, എഡ്വിൻ ജോർജ്, എവിൻ ജോർജ്, തോമസ് കാപ്പൻ, നവീൻ ജോൺസൺ എന്നിവർ 'എന്റമ്മേടെ ജിമിക്ക കമ്മൽ' 'ലുങ്കി ഡാൻസ്' തുടങ്ങിയ  ജനപ്രിയ ഗാനങ്ങൾക്ക് പുതുമയാർന്ന നൃത്തഭാഷ്യം നൽകിയത് കൗതുകകരമായി.

ജെറോം കാണാട്ട്, ലെന നോബിൾ , ദേവാനുഷ് ജോസഫ്, ദേവാശിഷ് ജോസഫ്, അദിൻ ജെയ്‌ക്ക്‌ ജോഷി, മെൽവിൻ ചാക്കോ മോൻസി, ഹന്നാ ജേക്കബ്, ലറീന ടെന്നി എന്നിവർ അവതരിപ്പിച്ച  ബോളിവുഡ് ിനിമാറ്റിക് ഡാൻസ്  ആസ്വാദക പ്രശംസ നേടി. സ്മിത റെജി, ഗീതു പ്രശാന്ത്, സന്ധ്യ സെലിൻ മാത്യു , സുനിത കുമാർ എന്നിവരാണ് വിവിധ നൃത്തങ്ങൾക്ക് ചുവടുകൾ അഭ്യസിപ്പിച്ചത്. ജോഷി ചാക്കോ, സുരേഷ് നായർ, വിവേക് നായർ, വീണ നായർ, മമത നംബൂതിരി, എന്നിവർ ആലപിച്ച വിവിധ ഗാനങ്ങൾ കലാസന്ധ്യക്കു ഏറെ മിഴിവേകി. പിന്നീട് മാതൃജ്യോതി അംഗങ്ങൾ പാചകം ചെയ്തു കൊണ്ടുവന്ന ഭക്ഷണവിഭവങ്ങൾ രുചിക്കാനുള്ള അവസരമായി ഇടവേള മാറി ഈ ഭക്ഷ്യമേളയ്‌ക്ക്‌ രാജി സജി , ലൈസമ്മ കൊർനാക്ക് എന്നിവർ നേതൃത്വം നൽകി.   .
ഇടവേളയ്ക്കു ശേഷം കാൽഗരി  സ്ഥിരം നാടകവേദി അവതരിപ്പിച്ച ' ആക്രി അവറാൻ എം എ' എന്ന നാടകം വേദി കീഴടക്കി.

കാൽഗരിയുടെ അഭിനേതാക്കളായ സാജു വർഗീസ്, സജി വർഗീസ്, അജു സി പോൾ, ജോണി സെബാസ്റ്റ്യൻ, സിമി പോൾ, പ്രീത ജാക്സൺ, ക്രിസ്റ്റി ജോണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സാമൂഹ്യ സംഗീത നാടകം ആനുകാലിക പ്രസക്തികൊണ്ടും ലാളിത്യം നിറഞ്ഞ അവതരണശൈലി കൊണ്ടും സദസ്സിനെ മുഴുവൻ കയ്യിലെടുത്തു. സ്റ്റേജ് ഷോയോട് അനുബന്ധിച്ചു കമ്യൂണിറ്റിയുടെ ഈ വർഷത്തെ സുവനീർ പ്രകാശനം ചെയ്തു. ട്രസ്റ്റിമാരായ ജോഷി സ്കറിയ, ജോർജ്ജ് കുട്ടി തോമസ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, ഫാമിലി യൂണിറ്റിന്റെ ഭാരവാഹികൾ, നൈറ്റ് ഓഫ് കൊളംബസ് കൗൺസിൽ അംഗങ്ങൾ എന്നിവർ കൂട്ടായി നേതൃത്വം കൊടുത്ത് അണിയിച്ചൊരുക്കിയ ഈ കലാനിശ  രാത്രി പത്തുമണിയോടെ സമാപിച്ചപ്പോൾ ഏറെ സന്തോഷം നിറഞ്ഞ ഒരു സായാഹ്നം ആസ്വദിച്ചതിന്റെ സന്തോഷവുമായാണ് ഒരുമ 2017 നു സാക്ഷ്യം വഹിച്ചവർ സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.