Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദൃശ്യവിസ്മയമൊരുക്കി എംകെഎ ക്രിസ്‌മസ്‌ ഗാല

24312996_1918374591745903_1181168103686261066_o

ബ്രാംപ്ടന്‍(കാനഡ)∙ മിസ്സിസ്സാഗ കേരള അസോസിയേഷൻ (എംകെഎ) ക്രിസ്‌മസ്‌ ഗാല ദൃശ്യവിരുന്നൊരുക്കി. അറുന്നൂറിലേറെപ്പേരാണ് ഇക്കുറി എംകെഎയ്ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചത്. സാന്റക്ലോസിനൊപ്പം കുടുംബ ഫോട്ടോ എടുക്കാനുള്ള അവസരമായിരുന്നു ഇത്തവണത്തെ പ്രത്യേകത. 

24785389_1918371068412922_6662137679661807574_o

വർണാഭമായ ക്രിസ്മസ് ട്രീയും പുൽക്കൂടുമാണ് ഗാലയിൽ പങ്കെടുക്കാനെത്തിയവരെ വരവേറ്റത്. കാനഡയിലെ കലാകാരന്മാരും യുവതാരങ്ങളും ചേർന്ന് സംഗീത നൃത്ത വിരുന്നൊരുക്കി സുമ നായർ ആയിരുന്നു അവതാരക. 

സിറോ മലബാർ ചർച്ച് യൂത്ത് ക്വയർ അവതരിപ്പിച്ച കാരൾ ഗാനങ്ങളോടെയായിരുന്നു ഗാലയുടെ തുടക്കം. തുടർന്ന് ‘ജിംഗിൾ വിത് സാന്റാസ് ലിറ്റിൽ ഹെൽപേഴ്സ്’ എന്ന നൃത്താവിഷ്കാരത്തിൽ ദിയാ പൈ, ടാനിയ ഗബ്രിയേൽ ജോസഫ്, ആര്യ നന്ദ അനിൽ, എമെറിലസ് പെരേര, അനിഷ എലിസബത്ത് ജോൺ, അരുണിമ മറിയം ബ്രിജേഷ്, റെനെ ഗോമസ്, അയിഷ കരുണ, മിയാ കരുണ, പവിത്ര രാജേഷ്, വരുൺ കൃഷ്ണ റെജി, ജുവാൻ റാഫേൽ ജോസഫ്, രുദ്ര ജിതേഷ് രാംദാസ്, ഭഗത് കൃഷ്ണ എന്നിവർ പങ്കാളികളായി.  കുരുന്നുപ്രതിഭകളെ പരിശീലിപ്പിച്ചത് രഗണ്യ പൊന്മനാടിയിലാണ്. 

മാർഗംകളി സംഘവും സദസിന്റെ കണ്ണുംകാതും കവർന്നു. അനുഷ ഭക്തൻ, അനിക റേച്ചൽ തോമസ്, അഞ്ജലി ആൻ ജോൺ, ആശ പ്രദീഷ്, ദീപ സച്ചിദാനന്ദ കുമാർ, മാനസ സുരേഷ്, അക്ഷയ അജിത്, ഏഞ്ചൽ മേരി കുറ്റിക്കൽ ജോസ്, ഗ്ളോറിയ ഫിലോ ജോൺ, ജാൻവി സുബുദ്ധി, സിയോണ ശ്രീജിത്, വൃന്ദ എസ്. ഗിരീഷ് എന്നിവരാണ് മാർഗംകളി അവിസ്മരണീയമാക്കിയത്. പുതുതലമുറയെ അണിനിരത്തി മികവോടെ ചുവടുവപ്പിച്ചത് നൃത്താധ്യാപിക ജിഷ ഭക്തനാണ്. 

24313333_1918372401746122_6144666775551170421_o

റിത്വിക് മേനോൻ, ശിൽപ മാത്യു എന്നിവർ ഹിപ്-ഹോപ് ഡാൻസും രശ്മി വിനോദ്, സുമിത നിതിൻ, മരിയ പ്രവീൺ, സുജാത ഗണേഷ് എന്നിവർ കഥക്-സെമി ക്ലാസിക്കൽ ഡാൻസും ബെവിൻ ബാബു, ബെനിൽ ബാബു, നോവ തോമസ്, അശ്വിൻ മാത്യു, ആഷിഷ് മാത്യു എന്നിവർ കണ്ടംപററി ഡാൻസും നേഹ ചെമ്മണ്ണൂർ, റിഷി നാരായൺ, റിയ ജോൺസൺ എന്നിവർ ബോളിവുഡ് ഫ്യൂഷനും വൃന്ദ കണ്ടംചാത്ത, സൂര്യ നമ്പ്യാർ, രശ്മി അശ്വിൻ, ശ്രുതി നായർ, അഞ്ജന അജിത്, പ്രീതി മേനോൻ എന്നിവർ സെമി ക്ലാസിക്കൽ നൃത്തവുമായി കാണികളിൽ ആവേശത്തിരയുയർത്തി. 

വിദ്യാശങ്കറിന്റെ ജിമിക്കി കമ്മൽ ഗാനത്തിനൊപ്പം കുട്ടികളും സ്ത്രീകളുമടക്കമുള്ള സദസ് ഒന്നടങ്കം ഇളകിമറിഞ്ഞു. മായ അമ്പാടി, ദീപ സച്ചിദാനന്ദ കുമാർ എന്നിവരും ഗാനങ്ങൾ ആലപിച്ചു. രഗണ്യ പൊന്മനാടിയിൽ, ശ്വേത യഗ്ന, ദിയാ മോഹൻ ജിതേഷ്, മേഘ്ന മോഹൻ എന്നിവർ ഒരുക്കിയ ‘കാന്താരി ഫ്യൂഷൻ’ കലാ-നൃത്തരാവിന് എരിവു പകർന്നതോടെ ക്രിസ്മസ് ഗാലയ്ക്ക് കൊടിയിറങ്ങി. അവിടുന്നങ്ങോട്ട് രാവിനു നീളംപകർന്നത് ഡാൻസ് ഫ്ളോറാണ്. 

ഗ്രാൻഡ് സ്പോൺസർ മനോജ് കരാത്ത, പ്ളാറ്റിനം സ്പോൺസർ ഗോപിനാഥൻ എന്നിവരുൾപ്പെടെയുള്ള പ്രായോജകർക്ക് ഒന്റാരിയോയിലെ പ്രതിപക്ഷ നേതാവും പിസി പാർട്ടി ലീഡറുമായ പാട്രിക് ബ്രൌണും പ്രസിഡന്റ് പ്രസാദ് നായരും ചേർന്ന് ഉപഹാരം സമ്മാനിച്ചു. പതിനേഴുവട്ടം ഇന്ത്യ സന്ദർശിച്ചിട്ടുള്ള തനിക്ക് കേരളവും മലയാളികളും മലയാളികളുടെ ഈ കൂട്ടായ്മയും ഏറെ പ്രിയപ്പെട്ടതാണെന്നു പാട്രിക് ബ്രൌൺ പറഞ്ഞു. മിസ്സിസാഗ കേരള അസോസിയേഷന്റെ ക്രിസ്മസ് ഗാലയിൽ പങ്കെടുത്തത് സംഘടനയുടെ പ്രവർത്തനമികവുകൊണ്ടാണെന്നും ചൂണ്ടിക്കാട്ടി. 

ബാലകലോത്സവ വിജയികൾക്ക് പ്രവിശ്യാ പാർലമെന്റംഗം ഹരീന്ദർ മൽഹി സമ്മാനം നല‍കി. ചിത്രരചനാ മൽസരത്തിൽ വിജയിച്ച രുദ്ര ജിതേഷ് രാംദാസ്, സായി ശ്രീകര ദിനെ, നിളാ റാം ലെജു രാമചന്ദ്രൻ, ലെജുരാമചന്ദ്രൻ, പ്രണിത സന്തോഷ്, സുസേൻ ലിസ് സന്തോഷ്,

നികിത ആൻ ജോസഫ് മാളിയേക്കൽ, റോഹിത് രാജ്മോഹൻ, ആമി സുരേഷ് എന്നിവരും പ്രച്ഛന്നവേഷ മൽസര ജേതാക്കളായ വേദാന്ത് സജിത്ത്, സ്റ്റിം റോസർ, അഞ്ജലി ആൻ ജോൺ, റയൻ മുളരിക്കൽ, ജുവാൻ ജോസഫ്, ആദർശ് രാധാകൃഷ്ണനും എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി. 

പ്രസിഡന്റ് പ്രസാദ് നായർ, സെക്രട്ടറി ചെറിഷ് കൊല്ലം, ജോയിന്റ് സെക്രട്ടറി മിഷേൽ നോർബർട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ഇവന്റ് കോ ഓർഡിനേറ്റർ റെജി സുരേന്ദ്രൻ, നിഷ ഭക്തൻ, ജോൺ തച്ചിൽ, ഷാനുജിത് പറമ്പത്ത്, ജോളി ജോസഫ്, പ്രശാന്ത് പൈ, അർജുൻ രാജൻ, രാധിക ഗോപിനാഥൻ, ഹേംചന്ദ് തലഞ്ചേരി, രാജേഷ് കെ. മണി തുടങ്ങിയവർ നേതൃത്വം നൽകി. അസോസിയേഷന്റെ അടുത്ത വർഷത്തെ പരിപാടിയെക്കുറിച്ചറിയാൻ: ഫോൺ: 647-588-1824. വെബ് സൈറ്റ്: www.mkahub.ca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.