Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സാന്റാക്ളോസാവാൻ ട്രെയിനിങ് സെന്റർ; പേര് സാന്റാ യൂണിവേഴ്സിറ്റി

ജോർജ് തുമ്പയിൽ
Britain Santa School

ന്യൂയോർക്ക്∙ നിരത്തുകളിലും ഷോപ്പിങ് സെന്ററിലും എന്നു വേണ്ട എവിടെയും സാന്താക്ലോസ് സാന്നിധ്യമുള്ള സീസൺ ആണിത്. സാന്താക്ലോസായി വേഷമിട്ടാൽ നല്ല പണം കിട്ടും. അതു കൊണ്ടു തന്നെ ക്രിസ്മസ് അപ്പൂപ്പനാവാൻ നിരവധിപേർ രംഗത്തെത്തും. എന്നാൽ മാളുകളിലും ആഘോഷവേദികളിലുമൊക്കെ എത്തണമെങ്കിൽ വെറുതെ വേഷം കെട്ടി നിന്നിട്ടു കാര്യമില്ല. വരുന്ന കസ്റ്റമേഴ്സിനെ സന്തോഷിപ്പിക്കണം. ഇത്തരത്തിൽ സാന്താക്ലോസ് ട്രെയിനിങ് കഴിഞ്ഞവർക്ക് അമേരിക്കയിൽ വൻ ഡിമാന്റാണ് . 

സാന്താക്ലോസിനു ട്രെയിനിങ്ങോ? അമ്പരക്കേണ്ട, ട്രെയിനിങ്ങുമായി ക്രിസ്മസ് കാലത്ത് എത്തുന്ന കമ്പനിയെ കുറിച്ചുള്ള വാർത്ത കേൾക്കൂ. വെറും സാന്താക്ലോസായി വേഷമിടുന്നതിനേക്കാൾ നല്ല പ്രഫഷണൽ സാന്താക്ലോസാക്കി മാറ്റുകയാണു കമ്പനിയുടെ ലക്ഷ്യം. നാലു ദിവസം നീണ്ട പരിശീലനമാണ് കോളോയിലെ വെസ്റ്റ് മിനിസ്റ്ററിൽ നടക്കുന്നത്. പരിശീലന കേന്ദ്രത്തിന്റെ ചെല്ലപ്പേര് സാന്താ സർവകലാശാല എന്നാണ്.

ക്രിസ്മസ് കാലത്തോടനുബന്ധിച്ച് എല്ലാ വർഷവും പരിശീലനം നടക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുളള എണ്ണൂറോളം ക്രിസ്മസ് അപ്പൂപ്പൻമാർക്കാണ് ഈ പരിശീലനകേന്ദ്രത്തിൽ പ്രവേശനം. കാഴ്ചയിൽ തന്നെ സാന്റാക്ളോസിന്റെ മുഖഛായ നിർബന്ധം. താടിയില്ലാതെ ഒരു രക്ഷയുമില്ല. ഓയിൽ ഫീൽഡ് വർക്കേഴ്സ്, ഡ്രൈവർമാർ, അഡ്വക്കേറ്റ്സ്, സെയില്‍സ്മാൻമാർ എന്നിങ്ങനെ വിവിധ തുറകളിൽ നിന്നുളളവർ പരിശീലനത്തിനെത്തുന്നു. നാലു ദിവസം നീണ്ടു നിൽക്കുന്ന കോഴ്സ് കഴിയുന്നതോടെ പലരും പ്രഫഷണൽ ക്രിസ്മസ് അപ്പൂപ്പൻമാരായി മാറും. വേഷത്തിൽ മാത്രമല്ല, സ്വഭാവത്തിലും ഇടപെടലിലുമെല്ലാം സന്തോഷത്തിന്റെയുടെ കരുണയുടെയും നന്മയുടെയും പ്രതീകമായ സാന്താക്ലോസിനെപോലെ വേഷപ്പകർച്ച നടത്താൻ കഴിയുമത്രേ.

ഇവിടെ എത്തുന്നവരിൽ പലരും ബാച്ചിലർമാർ തന്നെ. എന്നാൽ ചിലർ ജീവിതത്തിലും മുത്തച്ഛൻമാരായവരാണ്. ഇവരെ പരിശീലിപ്പിക്കുന്നവർ പട്ടാളചിട്ടയോടെ കാര്യങ്ങളറിയുന്ന ഓഫീസർമാരും.  ചെറിഹിൽ പ്രോഗ്രാം എന്നാണ് പരിശീലനം അറിയപ്പെടുന്നത്. കഴിഞ്ഞ ചില വർഷങ്ങളായി സാന്താ സർവ്വകലാശാല എന്നു കേൾക്കുന്നുണ്ടെങ്കിലും വാർത്തകളിൽ നിറയുന്നത് ഇപ്പോഴാണ്. ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഇത്തരം സാന്താക്ലോസുമാർ  തീവ്രപരിശീലനത്തിൽ ഏർപ്പെടുന്നത്. ആരോഗ്യ സംരംക്ഷണം, മേയ്ക്കപ്പ്, ഭക്ഷണം തുടങ്ങി കരയുന്ന കുട്ടികളെ സന്തോഷിപ്പിക്കല്‍ മുതൽ ആളുകളെ ആകർഷിക്കുന്ന പരിപാടി വരെ എങ്ങനെ പ്രെഫഷണൻ ടച്ചോടുകൂടി നടത്താമെന്ന് ഇവിടെ പഠിപ്പിക്കുന്നു.

സാന്താസ്യൂട്ടിൽ കയറിയാൽ പിന്നെ തിരിച്ച് ഇറങ്ങാൻ സമയമെടുക്കുമെന്നത് കൊണ്ട് ഊർജം നിറയുന്ന ഭക്ഷണം കഴിക്കുന്നതും ട്രെയിനിങ്ങിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കണ്ടാൽ സാന്താക്ലോസിനെ പോലെയിരിക്കുന്നവരെയൊന്നും സർവ്വകലാശാലയിൽ കയറ്റില്ലെന്ന് മുഖ്യ പരിശീലകന്‍ ജൂഡി നോർ പറയുന്നു. അതിന് ചില മാനദണ്ഡങ്ങളുണ്ട്. കാഴ്ച്ചയില്‍ മാത്രമല്ല സ്വഭാവത്തിലും ഇതുപ്രകടമാകണം. നല്ല ചിരി, മൂന്നോ, നാലോ ഭാഷയെങ്കിലും കൈകര്യം ചെയ്യാനുള്ള കഴിവ് ഒപ്പം നല്ല ശരീര ഭാഷയും ഉണ്ടെങ്കിലേ ഇവിടെ പ്രവേശനം ലഭിക്കു. പരിശീലനത്തിന് ശേഷം ആയിരങ്ങൾ സാമ്പാദിക്കുന്ന അനേകം പേരുണ്ട്. ഇതു തന്നെയാണ് സർവ്വകലാശാലയുടെ വിജയവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.