Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അടയാളങ്ങളെ തിരിച്ചറിയുക: ഫാ. പി.ടി തോമസ്

ജോർജ് തുമ്പയിൽ
BWOC-2_002

ന്യൂയോർക്ക്∙ ‘‘ദൈവം തരുന്ന അടയാളങ്ങളെ തിരിച്ചറിയാൻ സാധിക്കാത്തതാണ് ഇന്നത്തെ മനുഷ്യന്റെ പ്രശ്നം. വി. വേദപുസñകം നിറയെ അടയാളങ്ങളുണ്ട്. നാമത് കാണാൻ ശ്രമിക്കുന്നുണ്ടോ എന്നാണു ചിന്തിക്കേണ്ടത്.

BWOC-Committee

ദൈവത്തെ അന്വേഷിച്ച് തിരക്കുന്നവർക്ക് ദൈവം പ്ലാനും പദ്ധതിയും കാട്ടിക്കൊടുക്കും.’’. വെസ്റ്റ് ചെസ്റ്റർ ഏരിയയിലെ ഓർത്തഡോക്സ് പള്ളികളുടെ സംയുക്ത ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ മുഖ്യാതിഥിയായി സന്ദേശം നൽകി കൊൽക്കൊത്ത ഭദ്രാസനത്തിൽ നിന്നുള്ള വാഗ്മിയും പ്രാസംഗികനുമായ ഫാ. പി.ടി തോമസ് ഉദ്ബോധിപ്പിച്ചു.

BWOC-Choir

പണം, പവ്വർ, എല്ലാം നമുക്കുണ്ട്. ഹവ്വാക്ക് പറ്റിയത് തന്നെയാണ് നമുക്കും പറ്റുന്നത്. ഉള്ളതിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല. അനിശ്ചിതത്വമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ദൈവത്തെ തിരിച്ചറിയുവാൻ, ദൈവം തരുന്ന അടയാളങ്ങളെ തിരിച്ചറിയുവാൻ നമുക്ക് സാധിക്കുന്നില്ല.

Secretary-Shiny-Shajan

അടയാളങ്ങളെ കൂട്ടത്തിലുണ്ടായിരുന്നവർക്ക് മനസിലാക്കാൻ സാധിക്കാത്തതു കൊണ്ടാണ് ദൈവത്തിന് പുൽക്കൂട്ടിൽ ജനിക്കേണ്ടിവന്നത്. ആരും  സൗകര്യങ്ങൾ ഒരുക്കിയില്ല. നമ്മുടെ പ്രശ്നം അടയാളങ്ങളെ കണ്ടുപിടിക്കാൻ സാധിക്കുന്നില്ല എന്നതാണ്.

Chief-Guest-Rev-Fr-P-T-Thomas

യോങ്കേഴ്സിലെ സോൻഡേഴ്സ് ഹൈസ്കൂൾ  ഓഡിറ്റോറിയത്തിൽ ജനുവരി 7 ഞായറാഴ്ച വൈകിട്ട് നടന്ന 17-ാമത് സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടികളിൽ സന്ദേശം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Coordinator-John-Isac

പ്രസിഡന്റ് ഫാ. ജോർജ് കോശി സ്വാഗതം പറഞ്ഞു. സെന്റ് ഗ്രിഗോറിയോസ് പാർക് ഹിൽ ഇടവകയിലെ കുട്ടികളുടെ  സ്വാഗത നൃത്തത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. പള്ളികളുടെ സംയുക്ത ക്വയറിന്റെ ഗാനാലാപനം, നേറ്റിവിറ്റി ഷോ,  കാൻഡിൽ ഡാൻസ്, ഡിവോഷണൽ സോംഗ്, സ്കിറ്റ് ഡാൻസ്, ക്രിസ്മസ് കാരൾ, സാന്റാ ക്ലോസിന്റെ വരവ് തുടങ്ഹിയവയും മനോഹരമായി അവതരിപ്പിക്കപ്പെട്ടു.

Choir-Coordinator-Very-Rev-Cherian-Neelankal-Cor-episcopa

കാരൾ സംഗീതം, നൃത്തങ്ങൾ, സ്കിറ്റ്, ഭക്തിഗാനങ്ങൾ, കലാപരിപാടികൾ എന്നിവ  അവതരിപ്പിക്കപ്പെട്ടു. സെന്റ്മേരീസ് വൈറ്റ് പ്ലെയിൻസ് ഇടവക (സ്കിറ്റ്),  സെന്റ് ജോർജ് പോർട്ട് ചെസ്റ്റർ സൺഡേ സ്കൂൾ(സമൂഹഗാനം),  യോങ്കേഴ്സ് സെന്റ് തോമസ് ഇടവക (ഗ്രൂപ്പ് ഡാൻസ്), സെന്റ് ഗ്രിഗോറിയോസ് ലഡ്ലോ (നൃത്തം), സെന്റ് ജോർജ് പോർട് ചെസ്റ്റർ ഇടവക (ഗ്രൂപ്പ് സോങ്) തുടങ്ങി വിവിധ ഇടവകകളുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു. നൂപുര സ്കൂൾ ഓഫ് ക്ലാസിക്കൽ  ഡാൻസിലെ കുട്ടികൾ  ‘വചനം’ ജോൺ ദി ബാപ്റ്റിസ്റ്റ് എന്നീ വിഷയങ്ങളെ  അടിസ്ഥാനമാക്കി നൃത്തം അവതരിപ്പിച്ചു.

President-Rev-Dr-George-Koshy

പ്രസിഡന്റ് ഫാ. ഡോ. ജോർജ് കോശി, വൈസ് പ്രസിഡന്റ് ഫാ. നൈനാൻ ടി ഈശോ, ക്വയർ കോ ഓർഡിനേറ്റർ വെരി. റവ. ഫാ. ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്കോപ്പാ, ഫാ. എ കെ ചെറിയാൻ, ഫാ. പോൾ പീറ്റർ, ഫാ. ഫിലിപ്പ് സി ഏബ്രഹാം, കോ ഓർഡിനേറ്റർ ജോൺ ഐസക്, സെക്രട്ടറി ഷൈനി ഷാജൻ ജോർജ്, ട്രഷറർ വർഗീസ് ജോർജ്,  ജോ. സെക്രട്ടറി അന്നമ്മ വർഗീസ്, ക്വയർ ലീഡർ ജയ കുര്യൻ, യൂത്ത് കോഓർഡിനേറ്റർ റവ. ഡോ. പ്രദീപ് ഹാച്ചർ, പി ആർ ഓ/ പബ്ലിസിറ്റി കോഓർഡിനേറ്റർ എം വി കുര്യൻ, ഇന്റേണൽ ഓഡിറ്റർ  ജിതിൻ മാലത്ത്,  എന്നിവരടങ്ങിയ കമ്മിറ്റിയോടൊപ്പം ഇടവക ഭാരവാഹികളും സൺഡേ സ്കൂൾ, മർത്ത മറിയം, എംജിഓസിഎസ്എം, മെൻസ് ഫോറം എന്നിവരും പരിപാടികളുടെ വിജയകരമായ നടത്തിപ്പിനു നേതൃത്വം നൽകി.
അഞ്ജലി ടറൻസൺ(സെന്റ് ജോർജ് പോർട്ട് ചെസ്റ്റർ), റോബർട്ട് മാത്യു(സെന്റ് ഗ്രിഗോറിയോസ് ലഡ്ലോ), ക്രിസ്റ്റി കുര്യൻ(സെന്റ് ഗ്രിഗോറിയോസ് പാർക് ഹിൽ) എന്നിവർ പരിപാടികളുടെ എംസിമാരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.