Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡ്രീമേഴ്സിന് യുഎസ് പൗരത്വം: ട്രംപ് ബില്ലിൽ ഒപ്പിടാൻ തയാറാകുന്നതായി റിപ്പോർട്ട്

പി.പി.ചെറിയാൻ
dreamers

വാഷിങ്ടൻ∙ അനധികൃതമായി അമേരിക്കയിൽ കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന 1.8 മില്യൺ ഡ്രീമേഴ്സിന് അമേരിക്കൻ പൗരത്വം നൽകുന്ന ബില്ലിൽ ഒപ്പിടാൻ ട്രംപ് തയ്യാറാകുന്നതായി റിപ്പോർട്ട്. സതേൺ ബോർഡർ ‌സംരക്ഷിക്കുന്നതിനാവശ്യമായ മതിൽ പണിയുന്നതിന്  25 ബില്യൺ ഡോളറിന്റെ ട്രസ്റ്റ് ഫണ്ട് ഫെബ്രുവരിയിൽ ചേരുന്ന സെനറ്റ് അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് പുതിയ തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഫാമിലി വീസ ഭാര്യക്കോ, ഭർത്താവിനോ, മൈനർമാരായ കുട്ടികൾക്കോ മാത്രമായി പരിമിതപ്പെടുത്തുമെന്നും ലോട്ടറി വീസ സിസ്റ്റം പൂർണ്ണമായും അവസാനിപ്പിക്കുമെന്നും വൈറ്റ് ഹൗസ് അധികൃതർ പറഞ്ഞു.

Donald Trump

പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടയിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഡാകാ പ്രോഗ്രാം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും 2018 മാർച്ച് വരെ നീട്ടുന്നതിന് പിന്നീട് സെനറ്റ് തീരുമാനിക്കുകയായിരുന്നു. 690,000 പേർ മാത്രമാണ് ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് പദ്ധതിയിൽ അപേക്ഷ നൽകിയിട്ടുള്ളത്. എന്നാൽ പതിനായിരങ്ങൾ ഇതുവരേയും അപേക്ഷപോലും നൽകാത്തവരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.