Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നായയെ മനുഷ്യൻ കടിച്ചു; പ്രതി പൊലീസ് പിടിയിൽ

ജോർജ് തുമ്പയിൽ
Manbitesdog

ന്യൂയോർക്ക് ∙ മനുഷ്യനെ നായ കടിച്ചാൽ വാർത്തയല്ല, നായയെ മനുഷ്യൻ കടിച്ചാൽ വാർത്തയാണ്. സംഭവം യുഎസിലാണ്. നായയെ കടിച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടിച്ചത് സാധാരണ നായയെ ആയിരുന്നില്ല. അത് നല്ല ഒന്നാന്തരം പൊലീസ് നായ തന്നെയായിരുന്നു. കടുവയെ പിടിച്ച കിടുവ എന്നതുപോലെ. അപ്പോൾ പിന്നെ നടപടി എടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. പൊലീസ് നായയെ കടിച്ച ന്യൂ ഹാംപ്ഷെയർ സ്വദേശിയാണ് പിടിയിലായത്. ബോസ്കാവെനിലാണു സംഭവം.

മറ്റൊരു കേസിൽ അറസ്റ്റിൽ നിന്നു രക്ഷപ്പെടാൻ തുണികൾക്കിടയിൽ ഒളിച്ചിരുന്ന ഇയാൾ നായ അടുത്തെത്തിയപ്പോൾ തലയിൽ കടിക്കുകയായിരുന്നു. ഇതോടെ അറസ്റ്റ് രണ്ടു കേസുകളിലായി. അളമുട്ടിയാൽ ചേരയും കടിക്കും എന്ന പഴഞ്ചൊല്ല് യാഥാർത്ഥ്യമായതു പോലെ ഗതി കെട്ടാൽ നായയെ കടിക്കുക മാത്രമല്ല, ചിലപ്പോൾ വകവരുത്താനും മടിക്കുമായിരുന്നില്ലെന്നു പ്രതി പറയുന്നു. കടിക്കാൻ നോക്കിയപ്പോൾ പൊലീസ് നായ ആയിരുന്നോ, ജയിലിൽ കിടക്കേണ്ടി വരുമോ എന്നു പോലും ചിന്തിച്ചില്ലത്രേ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.