Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബിജു തൂമ്പിലും ജോസഫ് കുന്നേലും മത്സര രംഗത്ത്

fok_pic

ബോസ്റ്റൻ∙സംഘടനാ രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ബിജു തൂമ്പില്‍ ഫൊക്കാന ന്യൂഇംഗ്ലണ്ട് റീജിയന്‍ ഒന്ന് ആര്‍വിപി ആയും ജോസഫ് കുന്നേല്‍ നാഷണല്‍ കമ്മിറ്റി അംഗമായും മത്സരിക്കുന്നു.

ജോസഫ് കുന്നേല്‍ നിലവില്‍ കേരള അസോസിയേഷന്‍ ഓഫ് ന്യൂഇംഗ്ലണ്ട് പ്രസിഡന്റാണ്. അസോസിയേഷന്റെ ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഏറ്റുമാനൂര്‍ സ്വദേശി ബിജു തൂമ്പില്‍ കേരള അസോസിയേഷന്‍ ഓഫ് ന്യൂഇംഗ്ലണ്ട് മുന്‍ പ്രസിഡന്റാണ്. വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 2006ല്‍ കേരള സമാജം ഓഫ് ന്യൂഇംഗ്ലണ്ട് ട്രസ്റ്റിയായും പ്രവര്‍ത്തിച്ചു. ബര്‍ലിങ്ടൻ മലയാളി അസോസിയേഷന്‍ കോര്‍ഡിനേറ്ററായിരുന്നു.

ഇരുവരുടെയും സ്ഥാനാര്‍ഥിത്വത്തെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി ലീല മാരേട്ട് സ്വാഗതം ചെയ്തു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.