Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ 18 ന്

somersett_pic

ന്യൂജഴ്‌സി∙സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ മാര്‍ച്ച് 18 ന് (ഞായറാഴ്ച ) സോമര്‍സെറ്റ് സെന്‍റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ നടക്കുമെന്നു വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് അറിയിച്ചു.

മുന്‍ വര്‍ഷങ്ങളിലേപ്പോലെ ഇടവകയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമഥേയം സ്വീകരിച്ചിട്ടുള്ളവരുള്‍പ്പെടെയുള്ള കുടുംബങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. ഇടവക വാര്‍ഷികനോമ്പുകാല ധ്യാനത്തോടൊപ്പമാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍.

ഞായറാഴ്ച രാവിലെ 9:30 ന് ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഇടവക വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് മുഖ്യകാര്‍മികനായിരിക്കും. ഫാ. ദേവസിയ കാനാട്ട് സഹകാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് ആഘോഷമായ ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച കാഴ്ച സമര്‍പ്പണം, നേര്‍ച്ച സദ്യ എന്നിവ നടക്കും.

വിശുദ്ധന്റെ തിരുനാള്‍ ഇടവക സമൂഹം ഒന്നായി ആഘോഷിക്കുമ്പോള്, ആത്മീയ നിറവിലും വിശ്വാസത്തിലും കൂടുതല്‍ തീക്ഷ്ണതയുള്ളവരാകുവാന്‍ തിരുനാള്‍ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍ ഭക്ത്യാദരവുകളോടെ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥം വഴി ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഇടവക വികാരിയും ട്രസ്റ്റിമാരും എല്ലാവരേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്റണി ജോസഫ് (കോര്‍ഡിനേറ്റര്‍ ) (908) 3311250, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസന്‍ തോമസ്(ട്രസ്റ്റി) (201) 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 3918461.

വെബ്: www.stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.