Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹൂസ്റ്റൺ സിറോ മലബാർ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാൾ

4-Houston-St

ഹൂസ്റ്റൺ∙ സെന്റ് ജോസഫ് സിറോ മലബാർ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാൾ.

3-Houston-St

മാർച്ച് 16,17,18, ദിവസങ്ങളിൽ നടക്കുന്നതെന്ന് ഇടവക വികാരി ഫാ. കുര്യൻ നെടുവേലിച്ചാലുങ്കലും മീഡിയ പബ്ലിസിറ്റി കോ-ഓർഡിനേറ്ററായ ഐസക് വർഗീസ് പുത്തനങ്ങാടിയും അറിയിച്ചു. 16 വെള്ളിയാഴ്ച വൈകിട്ട് 6.30ന് കുരിശിന്റെ വഴി, കൊടിയേറ്റ്, നൊവേനാ, ലതീഞ്ഞ്, കുർബാന. 17 നു വൈകിട്ട് 5.30ന് നൊവേനാ, ലതീഞ്ഞ്, കുർബാന, കൊന്ത നമസ്കാരം, പ്രദക്ഷിണം.

18നു ഞായറാഴ്ച രാവിലെ 8.45ന്, സാപ്ര, ആഘോഷമായ തിരുനാൾ കുർബാന, ലതീഞ്ഞ്. തുടർന്ന് വാദ്യമേളങ്ങളോടെ ആഘോഷമായ തിരുനാൾ പ്രദക്ഷിണം, സ്നേഹ വിരുന്ന്. തിരുനാൾ തിരുകർമ്മങ്ങളിലേക്കും ആഘോഷ പരിപാടികളിലേക്കും എല്ലാ വിശ്വാസികളേയും ഭക്തജനങ്ങളേയും ഇടവക പ്രവർത്തക സമിതി സ്വാഗതം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.