Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അമേരിക്കന്‍ മലയാളികള്‍ക്കായി കഥ-കവിത മത്സരം

sargavedi_pic

കലിഫോര്‍ണിയ∙ വടക്കന്‍ കലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലുള്ള അക്ഷര സ്‌നേഹികളുടെ കൂട്ടായ്മയായ സര്‍ഗവേദി അമേരിക്കയിലും, കാനഡയിലും സ്ഥിരതാമസമാക്കിയ മലയാളികള്‍ക്കുവേണ്ടി ചെറുകഥ, കവിത മത്സരങ്ങള്‍ നടത്തുന്നു. ഇതുവരെ പ്രസിദ്ധീകരിക്കാത്തതും, മറ്റു മത്സരങ്ങളില്‍ സമ്മാനം ലഭിക്കാത്തതുമായ സൃഷ്ടികളാണ് മത്സരത്തിന് അയയ്‌ക്കേണ്ടത്


ഒരാളില്‍ നിന്നു പരാമവധി ഒരു കഥയും കവിതയും മാത്രമേ മത്സരത്തിലേക്കു സ്വീകരിക്കുകയുള്ളൂ. ഏതെങ്കിലും വിഷയത്തില്‍ പരമാവധി 3000 വാക്കുകള്‍ വരെയുള്ള കഥയോ, കവിതയോ സമര്‍പ്പിക്കാം. മത്സരത്തില്‍ സമ്മാനാര്‍ഹമായ കൃതികള്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം സര്‍ഗവേദിക്കുണ്ടായിരിക്കും.

പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ കൃതികള്‍ sargavediteam@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ മെയ് 31-നു മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. മത്സരത്തിന് അയയ്ക്കുന്ന ഇമെയിലില്‍ സര്‍ഗ്ഗവേദി 2018 കഥ- കവിത മത്സരത്തിനുള്ള എന്റെ സമര്‍പ്പണം എന്നെഴുതുക. അതോടൊപ്പം തന്നെ കഥയുടെ / കവിതയുടെ പേര്, ആകെ വാക്കുകളുടെ എണ്ണം, പേര്, വിലാസം, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, പ്രസ്താവന, പ്രസിദ്ധീകരണങ്ങളോ, അവാര്‍ഡുകളോ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ എന്നിവയും അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ മേല്‍പറഞ്ഞ ഇ-മെയിലില്‍ ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.