Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ സഹായനിധി വിതരണം ചെയ്തു

CMNA-pic

ടൊറന്റോ∙ കാനഡയിലെ മലയാളി നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ സിഎംഎന്‍എയുടെ 'നിങ്ങള്‍ക്കുമാകാം മനുഷ്യസ്‌നേഹി' പദ്ധതിയിലൂടെ സമാഹരിച്ച സഹായനിധി ഷൊര്‍ണൂരിലെ തെരുവോരങ്ങളില്‍ അലയുന്ന അശരണര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന ദിവസവേതനക്കാരിയായ ലിജിക്ക് കൈമാറി. കാനഡയിലെ സാമൂഹ്യ, സാംസ്കാരിക, ആരോഗ്യമേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന സിഎംഎന്‍എ ഇതിനോടകം കേരളത്തില്‍ നിരാലംബരെ സഹായിക്കുന്ന നിരവധി സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്ക് സഹായനിധി കൈമാറുകയുണ്ടായി.

കൂടാതെ കനേഡിയന്‍ മലയാളി സമൂഹത്തിനുവേണ്ടിയും പുതുതായി എത്തിച്ചേരുന്ന നഴ്‌സുമാര്‍ക്കുവേണ്ടിയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ബ്ലഡ് ഡോണര്‍ ക്ലിനിക്കുകള്‍, ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സെഷനുകള്‍, റിട്ടയര്‍ ചെയ്ത നഴ്‌സുമാര്‍ക്കുള്ള പദ്ധതികള്‍ എന്നിവ നടത്തിവരുന്നു. സിഎംഎന്‍എയുടെ ഈവര്‍ഷത്തെ ആനുവല്‍ ഡിന്നര്‍ ആന്റ് റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 21 ന് വൈകിട്ട് 6 മണിക്ക് മിസിസാഗായിലെ നാഷനല്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ചു നടക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.