Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നോമ്പുകാല ധ്യാനം 16 മുതൽ

2018

ന്യൂയോര്‍ക്ക്∙ മലങ്കര അതിഭദ്രാസനത്തിന്റെ ഭക്തസംഘടനകളായ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും ആഭിമുഖ്യത്തില്‍ സുവിശേഷ ഘോഷണവും നോമ്പുകാല ധ്യാനവും അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ ആശീര്‍വാദത്തോടെ 16 മുതല്‍ 18 വരെ ന്യൂജഴ്‌സിയിലെ ഭദ്രാസന ആസ്ഥാന കത്തീഡ്രലില്‍ വച്ച് നടത്തും. ധ്യാന യോഗത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് വന്ദ്യ മാത്യൂസ് കോറെപ്പിസ്കോപ്പായും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. പോള്‍ തോട്ടയ്ക്കാടും അറിയിച്ചു.

16 ന് രാവിലെ 9 ന് റജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് സ്വാഗത പ്രസംഗം സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ വൈസ് പ്രസിഡന്റ് വന്ദ്യ മാത്യൂസ് ഇടത്തറ കോറെപ്പിസ്കോപ്പാ നടത്തും. വെള്ളി ശനി ദിവസങ്ങളിലായി ധ്യാന യോഗങ്ങള്‍, പ്രാർഥന എന്നിവ നടക്കും. വിവരങ്ങൾക്ക്: Raju Abraham General Secretary St. Paul's Men’s Fellowship Ph: (973) 449-9676 E-mail: rajua20@gmail.com, Shija Geevarghese, General Secretary, St. Mary's Women’s League Ph: (732) 678-7072 E-mail: shijaalias@gmail.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.