Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാമിലി-യൂത്ത് കോൺഫറൻസ്: ജോർജ് തോമസും സൂസൻ തോമസും സിൽവർ സ്പോൺസർമാർ

thomas03

വാഷിങ്ടൻ ഡിസി ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഫാമിലി യൂത്ത് കോൺഫറൻസ് ടീം അംഗങ്ങൾ വിവിധ ഇടവകകൾ മാർച്ച് 11 ന് സന്ദർശിച്ചു. റാഫിളിന്റെ മൂന്നാം സമ്മാനമായ മൂന്ന് ഐ ഫോൺ എക്സ് ജോർജ് തോമസ്, സൂസൻ തോമസ് ദമ്പതികൾ സ്പോൺസർ ചെയ്തു സിൽവർ സ്പോൺസർമാരായി. വാഷിങ്ടൻ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗമാണ് ഇവർ. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. കെ. ഒ. ചാക്കോ ടീം അംഗങ്ങളെ സ്വാഗതം ചെയ്തു.

thomas02

കോൺഫറൻസ് ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ, ഐസക്ക് ചെറിയാൻ, അന്നാ ചെറിയാൻ, മീഡിയാ കോ ഓഡിനേറ്റർ രാജൻ യോഹന്നാൻ, മുൻ ഏരിയാ കോ ഓഡിനേറ്റർ ജോർജ് പി. തോമസ്, ഇടവക സെക്രട്ടറിയും മുൻ ഏരിയാ കോ ഓഡിനേറ്ററുമായ സൂസൻ തോമസ്, ഇടവക ട്രസ്റ്റി മാത്യു സി. പോൾ, ഭദ്രാസന അസംബ്ലി അംഗം ജോയി സി. തോമസ്, സാജൻ മാത്യു എന്നിവർ സന്നിഹിതരായിരുന്നു. രാജൻ യോഹന്നാൻ, സാജൻ മാത്യു, എന്നിവർ ഗ്രാന്റ് സ്പോൺസർമാരായി.

spring02

ജോർജ് തുമ്പയിൽ കോൺഫറൻസിന്റെ ലക്ഷ്യത്തെക്കുറിച്ചും ഫണ്ടു ശേഖരണത്തെക്കുറിച്ചും സംസാരിച്ചു. സാജൻ മാത്യു, രാജൻ യോഹന്നാൻ എന്നിവർ ആയിരം ഡോളറിന്റെ ഗ്രാന്റ് സ്പോൺസർമാരാകുകയും ചെയ്തു.

yesdasan

മേരിലാന്റ് ദമാസ്ക്സ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. കെ. ജെ. വർഗീസ് ഏവരേയും സ്വാഗതം ചെയ്തു വിവരണങ്ങൾ നൽകി. സഭാ മാനേജിങ് കമ്മിറ്റി അംഗം ജോസഫ് ഏബ്രഹാം, ഫിനാൻസ് കമ്മിറ്റി അംഗം വർഗീസ് ഐസക്ക്, സെക്രട്ടറി ഷീജാ ഫിലിപ്പ്, ട്രസ്റ്റി സാജൻ പൗലോസ്, ഡോ. ജോർജ് തോമസ്, ഭദ്രാസന അസംബ്ലി അംഗം വർഗീസ്, സ്ക്കറിയാ, റജി ഡാനിയേൽ എന്നിവർ സന്നിഹിതരായിരുന്നു.

ജോസഫ് ഏബ്രഹാം കോൺഫറൻസിനെപ്പറ്റിയുള്ള വിവരണങ്ങൾ നൽകി. വർഗീസ് ഐസക്ക് റാഫിൾ ടിക്കറ്റ് ഡോ. ജോർജ് തോമസിന് നൽകിക്കൊണ്ട് വിതരണോദ്ടഘാനം നിർവ്വഹിച്ചു. സുവനീറിലേക്കുള്ള ആശംസയുടെ ചെക്ക് ലഭിയ്ക്കുകയും ചെയ്തു.

damascus02

എൽമോണ്ട് സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ നടന്ന ചടങ്ങിൽ വെരി. റവ. യേശുദാസൻ പാപ്പൻ കോറെപ്പീസ്കോപ്പാ ഏവരേയും സ്വാഗതം ചെയ്തു വിവരണങ്ങൾ നൽകി.

കോൺഫറൻസ് ട്രഷറാർ മാത്യു വർഗീസ്, തോമസ് വർഗീസ് (സജി), ഫിലിപ്പോസ് സാമുവേൽ, ജോൺ താമരവേലിൽ, ഫാ. ജോയിസ് പാപ്പൻ, ഇടവക സെക്രട്ടറി സോണി പോൾ, ട്രസ്റ്റി ജോസ് മാത്യു, ജയിംസ് ജോർജ്, മാത്യു വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

silver01

മാത്യു വർഗീസ്, ഫിലിപ്പോസ് സാമുവേൽ, തോമസ് വർഗീസ് (സജി) എന്നിവർ രജിസ്ട്രേഷനെക്കുറിച്ചും റാഫിളിനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. മാത്യൂ വർഗീസ് വെരി. റവ. യേശുദാസൻ പാപ്പൻ കോറെപ്പീസ്കോപ്പായ്ക്ക് റാഫിൾ ടിക്കറ്റ് നൽകിക്കൊണ്ട് റാഫിളിന്റെ വിതരണോദ്ടഘാനം നിർവ്വഹിച്ചു. ജയിംസ് ജോർജ്, മാത്യു വർഗീസ് എന്നിവർ ഗ്രാന്റ് സ്പോൺസർമാരായി.

silver03

കമ്മിറ്റി അംഗങ്ങളുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെ കോഓഡിനേറ്റർ ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ, ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ, ട്രഷറാർ മാത്യു വർഗീസ്, ഫിനാൻസ് കമ്മിറ്റി ചെയർ എബി കുര്യാക്കോസ് എന്നിവർ ശ്ലാഘിച്ചു.

രജിസ്ട്രേഷനെക്കുറിച്ച് അറിയേണ്ടവർ ബന്ധപ്പെടേണ്ട നമ്പർ ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ: 203 508 2690, ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ: 973 943 6164, മാത്യു വർഗീസ്: 631 891 8184 ഗ്രാന്റ് സ്പോൺസർമാരാകാൻ ആഗ്രഹമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ എബി കുര്യാക്കോസ്: 845 380 2696.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.