Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മതവിശ്വാസത്തെ കളിയാക്കി ; പതിനേഴുകാരൻ മൂന്നു പേരെ കുത്തി : ഒരാൾ മരിച്ചു

പി.പി. ചെറിയാന്‍
johnson

പാംബീച്ച് (ഫ്ലോറിഡാ) ∙ മത വിശ്വാസത്തെ കളിയാക്കിയതിൽ പ്രകോപിതനായ പതിനേഴുകാരൻ മൂന്നു പേരെ ആക്രമിച്ചു. ആക്രമണത്തിൽ പതിമൂന്നു വയസ്സുകാരൻ മരിക്കുകയും രണ്ടു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മാർച്ച് 11 ഞായറാഴ്ചയാണു സംഭവം.

കോറി ജോൺസൻ (17) കൂട്ടുകാരൻ കെയ്‍ലിന്റെ വീട്ടിൽ ഉറങ്ങാൻ എത്തിയതായിരുന്നു. മുസ്‍ലിം വിശ്വാസം സ്വീകരിച്ചിരുന്ന കോറിയെ കെയ്‍ലിയുടെ സഹോദരൻ ഡെയ്ൻ കളിയാക്കി. ഇവരുടെ മാതാവും ഡെയിനിന്റെ മറ്റൊരു കൂട്ടുകാരൻ ജൊവാനി ബ്രാണ്ടുമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഉറങ്ങാൻ കിടന്ന കോറി വീട്ടിലെ എല്ലാവരേയും കൊലപ്പെടുത്താൻ തീരുമാനിച്ചു. തിങ്കളാഴ്ച അതിരാവിലെ പതിമൂന്നുകാരനായ ജൊവാനിയെ മുകളിലെ നിലയിൽ എത്തി കഴുത്തിനുകുത്തുകയായിരുന്നു. മുകളിൽ നിന്നും നിലവിളി കേട്ടോടിയെത്തിയ മാതാവ് ഇലയൻ സൈമനെ കോറി തുടരെ തുടരെ 12 തവണ കുത്തി. ഇതിനിടയിൽ ഓടിയെത്തിയ ‍ഡെയ്നിനേയും കോറി 32 തവണ കുത്തിയതായി പൊലീസ് പറയുന്നു. കഴുത്തിനു കുത്തേറ്റ ജൊവാനി സംഭവ സ്ഥലത്തു തന്നെ മരിച്ചു.

സംഭവം അറി‍ഞ്ഞെത്തിയ പൊലീസിനു കീഴടങ്ങാൻ കോറി തയ്യാറായില്ല. ദീർഘ നേരത്തെ ചർച്ചക്കുശേഷമാണ് കോറിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീടു നടത്തിയ പത്രസമ്മേളനത്തിലാണ് പൊലീസ് വിവരങ്ങൾ വെളിപ്പെടുത്തിയത്.

കോറി ജോൺസൺ ഈയ്യിടെ ആക്രമണോത്സുകമായ വിഡിയോകൾ കണ്ടിരുന്നതായും പൊലീസ് പറഞ്ഞു. വില്യം റ്റി ഡ്വയർ ഹൈസ്കൂൾ വിദ്യാർത്ഥിയാണ് കോറി. പ്രതിയെ പാംബീച്ച് കൗണ്ടി ജുവനയിൽ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.