Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം രചനകൾ ക്ഷണിക്കുന്നു

KPWF-25th-Jubilee

ന്യൂയോർക്ക്∙കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്തമേരിക്ക രജത ജൂബിലി സമ്മേളനത്തോടനുബന്ധിച്ചു നോർത്തമേരിക്കയിലുള്ള മലയാളി പെന്തക്കോസ്ത് പ്രാദേശിക സഭകളിലെ പുതിയ എഴുത്തുകാരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രചയിതാക്കളിൽ നിന്നും കഥ, കവിത, ഉപന്യാസം, ലേഖനങ്ങൾ, കാർട്ടൂൺ ചിത്രങ്ങൾ തുടങ്ങി സത്യവേദപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ക്രൈസ്തവ സാഹിത്യ രചനകൾ ക്ഷണിക്കുന്നു.

kpwf

പ്രായഭേദമെന്യ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. റജിസ്ട്രേഷൻ ആവശ്യമില്ല. ഇംഗ്ലീഷ്, മലയാളം ഭാഷകൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. വിവിധ പ്രായ ഗ്രൂപ്പുകളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ വിജയിക്കുന്നവർക്ക് ജൂലൈ 5 മുതൽ 8 വരെ ബോസ്റ്റൺ പിസിഎൻഎകെ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തുന്ന കെപിഡബ്ല്യുഎഫ് രജതജൂബിലി സമ്മേളനത്തിൽ അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിക്കും.

പങ്കെടുക്കുന്നവരുടെ എണ്ണം അനുസരിച്ച് പ്രാഥമിക റൗണ്ടുകൾ പൂർത്തികരിച്ച ശേഷം ഫൈനൽ മത്സരം നടത്തും. വിജയികളുടെ സാഹിത്യസൃഷ്ടികൾ പ്രമുഖ ക്രൈസ്തവ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. രചനകൾ മേയ് 1 നു മുമ്പായി താഴെ കാണുന്ന വിലാസത്തിൽ സഭാ ശുശ്രൂഷകന്റെ പേരും ഫോൺ നമ്പരും സഹിതം സെക്രട്ടറിയുടെ വിലാസത്തിൽ അയച്ചു തരേണ്ടതാണെന്നു പ്രസിഡന്റ് റോയി മേപ്രാൽ അറിയിച്ചു.

നിബു വെള്ളവന്താനം (നാഷണൽ സെക്രട്ടറി)
Address: Nibu Vellavanthanam ( National Secretary)
3845 Shoreview Dr, Kissimmee, FL 34744
Email: usakpwf@gmail.com



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.