Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ കഷ്‌ടാനുഭവ വാര ശുശ്രൂഷകള്‍

ജോര്‍ജ്‌ തുമ്പയില്‍
st-merys

ന്യൂയോര്‍ക്ക്‌∙ വെസ്റ്റ്‌ സെയ്‌വിൽ സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ കഷ്‌ടാനുഭവ ആഴ്‌ച ശുശ്രൂഷകള്‍നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍നിക്കോളോവോസ്‌ മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍നടത്തപ്പെടും. വികാരി ഫാ. ഏബ്രഹാം ഫിലിപ്പ്‌ സഹകാര്‍മികത്വം വഹിക്കും. മാര്‍ച്ച്‌ 25 ന് ഓശാന ഞായറാഴ്‌ച രാവിലെ 8.15 ന്‌്‌ മെത്രാപ്പൊലീത്തയ്‌ക്ക്‌ സ്വീകരണം, 8.30 ന്‌ പ്രഭാത നമസ്‌കാരം, 9.30ന്‌ ഓശാനദിന ശുശ്രൂഷകള്‍, തുടര്‍ന്ന്‌ വിശുദ്ധകുര്‍ബാന. വൈകുന്നേരം 4 മണിക്ക്‌ സന്ധ്യാ നമസ്‌കാരം എന്നിവ നടക്കും. 

തിങ്കള്‍, ചൊവ്വ ദിനങ്ങളില്‍12.30ന്‌ മധ്യാഹ്ന നമസ്‌കാരം, 7 ന് സന്ധ്യാ നമസ്‌കാരം. ബുധനാഴ്‌ച 11.30 ന്‌ മധ്യാഹ്ന നമസ്‌കാരം. 6.30 ന്‌ സന്ധ്യാ നമസ്‌കാരത്തെ തുടര്‍ന്നു വിശുദ്ധ കുര്‍ബാന നടക്കും. വ്യാഴാഴ്‌ച 12. 30 ന്‌ മധ്യാഹ്‌ന നമസ്‌കാരം, 6 ന് നമസ്‌കാരവും തുടര്‍ന്ന്‌ കാല്‍കഴുകല്‍ശുശ്രൂഷ, 7.30ന്‌ സന്ധ്യാ നമസ്‌കാരം. ദുഖവെള്ളിയാഴ്‌ച രാവിലെ 6.30ന്‌ നമസ്‌കാരം, 8 മണിക്ക്‌ പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന്‌, ദുഖവെള്ളി ശുശ്രൂഷകളും നടക്കും.

ദു:ഖ ശനിയാഴ്‌ച രാവിലെ 7.45 ന്‌ നമസ്‌കാരത്തെ തുടര്‍ന്ന്‌ 9.30ന്‌ പ്രാര്‍ഥനകള്‍. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന. 5 മണിക്ക്‌ സന്ധ്യാ നമസ്‌കാരം. 

ഏപ്രില്‍ ഒന്ന്‌്‌ ഈസ്റ്റര്‍ദിനത്തില്‍ 7.30ന്‌ രാത്രി പ്രാര്‍ഥനകളും വിവിധ മണിക്കൂറുകളിലെ ആരാധനയും തുടര്‍ന്ന്‌ ഉയിര്‍പ്പിന്റെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും നടക്കും. വിവരങ്ങള്‍ക്ക്‌: ഫാ. ഏബ്രഹാം ഫിലിപ്പ്‌ : 917 691 0400, സെക്രട്ടറി : അജോയ്‌ ജോര്‍ജ്‌ 646 354 8663. കഷ്‌ടാനുഭവ വാര കോഓര്‍ഡിനേറ്റർ ലിജു കുരിയാക്കോസ്‌: 516 244 0728. ട്രഷറര്‍: ഡോ. ബിലു മാത്യു 631 406 7993. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.