Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സണ്ണി ഏബ്രഹാം ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക്

sunny_aabraham_pic

ഫിലഡല്‍ഫിയ∙ മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനും പ്രഗത്ഭ സംഘാടകനുമായ സണ്ണി ഏബ്രഹാമിനെ ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് കലാ മലയാളി അസോസിയേഷന്‍ എന്‍ഡോഴ്‌സ് ചെയ്തതായി പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി അറിയിച്ചു. സംഘടനാ രംഗത്തും സാമുദായിക മേഖലകളിലും നാലു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ള സണ്ണി ഏബ്രഹാം. ഫോമയുടെ ദേശീയ സമിതിയില്‍ പലതവണ അംഗമായിരുന്നു.

ദേശീയതലത്തില്‍ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നേതൃത്വം വഹിച്ചിട്ടുള്ള സണ്ണി ഏബ്രഹാം ഫിലഡല്‍ഫിയ കണ്‍വന്‍ഷന്റെ വിജയ ശിൽപികളിൽ ഒരാളാണ്. ഫോമ കണ്‍വൻഷന്റെ കോര്‍ഡിനേറ്റര്‍ കൂടിയാണ്.

ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.