Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗാന്ധിയന്‍ ഡോ. എന്‍. രാധാകൃഷ്ണനെ വാഷിങ്ടൻ ഡിസിയില്‍ ആദരിച്ചു

ghandiyan_pic1

വാഷിങ്ടൻ∙പ്രമുഖ ഗാന്ധിയനും പണ്ഡിതന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും അക്രമരാഹിത്യ പരിശീലകനും രാജ്യാന്തര സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് & റിസര്‍ച്ചിന്റെ മുന്‍ ഡയറക്ടറുമായ ഡോ.നീലകണ്ഠന്‍ രാധാകൃഷ്ണനെ, അത്യധികം ആദരിക്കപ്പെട്ട സമ്മാനമായ അറ്റ്‌ലാന്റയിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന ഗാന്ധി കിങ് ഇക്കേഡ കമ്മ്യൂണിറ്റി ബില്‍ഡേര്‍സ് പ്രൈസ് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിങ്ടനിന്റെ (KCSMW) നേതൃത്വത്തില്‍ മേരിലാന്റിലെ ഹൗവാര്‍ഡ് നോര്‍ത്ത് ലോറല്‍ കമ്മ്യൂണിറ്റി സെന്ററില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ ആദരിച്ചു.

ghandiyan_pic2

കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങളായി ഗാന്ധിജിയുടെയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെയും ജീവിതദര്‍ശനങ്ങള്‍ പല രീതികളിലായി രാജ്യന്തരതലത്തില്‍ അങ്ങോളമിങ്ങോളം വ്യാഖ്യാനിക്കു വഴി, ആഗോള അഹിംസാത്മക ഉണര്‍വ്വിന് ഉത്തേജകമായ മഹത്തായ സേവനങ്ങള്‍ നല്‍കിയത് പരിഗണിച്ചാണു മേല്‍പ്പറഞ്ഞ ബഹുമതി രാധാകൃഷ്ണനു സമ്മാനിക്കപ്പെട്ടത്. ഈ ബഹുമതി നേടുന്നതോടൊപ്പം ഡോ.രാധാകൃഷ്ണന്റെ ഒരു എണ്ണഛായചിത്രം കിങ് സ്മൃതി മണ്ഡപത്തിലെ ഹാള്‍ ഓഫ് ഫെയിമില്‍ നെല്‍സണ്‍ മണ്ടേലയെപ്പോലുള്ള പ്രമുഖരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിക്കും.

കെ.സി.എസ്എം.ഡബ്ല്യുവിന്റെ സൗത്ത് റൈഡിങ് മലയാളം കളരിയിലെ കുട്ടികള്‍ പ്രാര്‍ത്ഥന ആലപിച്ചാരംഭിച്ച, മെരിലാന്റില്‍ വച്ച് നടന്ന ചടങ്ങില്‍, ഗഇടങണ വിന്റെ കഴിഞ്ഞ വര്‍ഷത്തെ അധ്യക്ഷനായിരുന്ന സന്ദീപ് പണിക്കര്‍ ഡോ.രാധാകൃഷ്ണനെ സദസ്സിനു പരിചയപ്പെടുത്തി. ബീന ടോമി സ്വാഗതഭാഷണമോതുകയും വാഷിങ്ടൻ ഡിസി പ്രദേശത്തെ പ്രശസ്ത മലയാളി സാഹിത്യകാരന്‍ ബിജോ ചെമ്മാന്ത്ര മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. 

ghandiyan_pic3

കെസിഎസ്എം.ഡബ്ല്യുവിന്റെ നിലവിലെ അധ്യക്ഷ സേബാ നവീദ് ഡോ.രാധാകൃഷ്ണനെ പൊന്നാടയണിയിച്ചാദരിക്കുകയും ചെയ്തു. ഗാന്ധിസത്തിന്റെ ആനുകാലിക പ്രസക്തിയെക്കുറിച്ച് വളരെ വ്യക്തമായും രസകരമായും ഡോ.രാധാകൃഷ്ണന്‍ സദസ്സിനോട് സംവദിച്ചു. വേണുഗോപാലന്‍ കോക്കോടന്‍ നന്ദി പ്രകാശനം നടത്തി. പ്രസാദ് നായര്‍ അറിയിച്ചതാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.