Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എപ്പിസ്കോപ്പൽ ജൂബിലി ; കൗൺസിൽ അംഗങ്ങൾ സ്റ്റാറ്റൻ ഐലണ്ട് സെന്റ് ജോർജ് ഇടവകയിൽ

 ജോർജ് തുമ്പയിൽ
episcopal-jubilee

സ്റ്റാറ്റൻ ഐലണ്ട് (ന്യൂയോർക്ക്) ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ എപ്പിസ്കോപ്പൽ രജത ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇടവക സന്ദർശനത്തിന്റെ  ഭാഗമായി ഭദ്രാസന കൗൺസിൽ അംഗങ്ങൾ സ്റ്റാറ്റൻ  ഐലണ്ട് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ ഡോ. ഫിലിപ്പ് ജോർജ് മറ്റ് കൗൺസിൽ അംഗങ്ങളായ സജി എം. പോത്തൻ, സാജൻ മാത്യു, സന്തോഷ് മത്തായി, സഭാ മാനേജിംഗ് കമ്മിറ്റി അംഗം റോയി എണ്ണച്ചേരിൽ, ഇടവക ഭാരവാഹികളായ സാനു സ്കറിയാ, ചാർളി തൈക്കൂടം, ഏബ്രഹാം ഗീവർഗീസ്, സ്കറിയാ ഉമ്മൻ, ജേക്കബ് മാത്യു, സണ്ണി കോന്നിയൂർ, സാറാമ്മ ഏബ്രഹാം, രാജു ജോയി എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.

ഇടവക വികാരി വെരി. റവ. പൗലൂസ് ആദായി കോർ എപ്പിസ്കോപ്പാ എല്ലാവരെയും സ്വാഗതം ചെയ്യുകയും ജൂബിലി ആഘോഷപരിപാടികളിൽ ഇടവക ജനങ്ങൾ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഡോ. ഫിലിപ്പ് ജോർജ്, സാജൻ മാത്യു എന്നിവരും സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.