Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജോൺ ആകശാല; വ്യവസായ പ്രമുഖനായ സമുദായസ്നേഹി നിര്യാതനായി

john-akasala

ന്യൂയോർക്ക്∙ ബിസിനസ് മുന്നേറ്റങ്ങൾ രാജ്യാന്തര തലത്തിലേക്കും സാമുദായിക പ്രവർത്തനം അതിരില്ലാത്ത സമർപ്പണത്തിലേക്കും 

സ്്നേഹബന്ധങ്ങൾ മനസിലെ ആകാശത്തിലും ഉടവുതട്ടാതെ സൂക്ഷിച്ച ജോൺ ആകശാല നിര്യാതനായി. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സ്നേഹത്തിന്റെ ഓർമ്മത്തിരകളും നൊമ്പരത്തിന്റെ കണ്ണീർപുഷ്പങ്ങളും നൽകിയാണ് 69–ാം വയസിൽ ജോൺ ആകശാലയുടെ വിയോഗം. സഫേണിലെ ഗുഡ്സമരിറ്റൻ ഹോസ്പിറ്റലിൽ ഏപ്രിൽ 14 നായിരുന്നു അന്ത്യം. 

പിറവം ആകശാലായിൽ ചുമ്മാറിെന്റയും മറിയാമ്മയുടെയും അഞ്ചുമക്കളിൽ ഒന്നാമനായ ജോൺ ആകശാല ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൽ സെക്രട്ടറിയായിരിക്കെയാണ് 1979 ൽ അമേരിക്കയിലെത്തുന്നത്. ഔദ്യോഗിക ജീവിതത്തിന്റെ കുപ്പായം ഡൽഹി യിൽ അഴിച്ചുവച്ച അദ്ദേഹം പിന്നീടൊരിക്കലും അതണിഞ്ഞിട്ടില്ല. വ്യവസായങ്ങൾക്ക് വള ക്കൂറുളള അമേരിക്കയിൽ ബിസിനസ് രംഗത്തേക്കാണ് അദ്ദേഹം തിരിഞ്ഞത്. സൗന്ദര്യ സം രക്ഷണ വസ്തുക്കളുടെ ക്രയവിക്രയങ്ങളിലൂടെ വളർന്ന ജോൺ ആകശാലയുടെ ബിസിനസ് മുന്നേറ്റം രാജ്യാന്ത അതിർത്തികൾ ഭേദിക്കുന്നതാണ് പിൽക്കാലം കണ്ടത്. 

ചൈനയടക്കമുളള കിഴക്കൻ രാജ്യങ്ങളിലും യൂറോപ്പിലും വ്യാവസായിക ബന്ധങ്ങൾ ഉണ്ട ാക്കി യെടുത്ത അദ്ദേഹം ഒരു ട്രാവലിംഗ് ബിസിനസ് മാഗ്നറ്റായി വളർച്ചയുടെ ആകാശാതിർത്തികൾ കണ്ടു. സാമ്പത്തികാഭിവൃദ്ധി സ്വജീവിത പുഷ്ടിക്കായി മാത്രം മാറ്റിവയ്ക്കുന്ന പ്രകൃതക്കാര നായിരുന്നില്ല ജോൺ ആകശാല. തന്റെ കഴിവുകളും ടാലന്റുകളും സമുദായത്തിനും സ മൂഹത്തിനും നൽകാൻ അദ്ദേഹം എന്നും ഒരുക്കമായിരുന്നു. സ്വസമുദായമായ ക്നാനായ കത്തോലിക്കാ വിഭാഗത്തിനാണ് ജോൺ ആകശാല കൂടുതൽ സംഭാവനകളർപ്പിച്ചത്. 

ഇന്നു രാജകലയുളള സാമുദായിക സംഘടനയെന്ന തലപ്പാവുളള ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെസിസിഎൻഎ) കുതിച്ചോട്ടത്തിന് കടിഞ്ഞാൺ വലിച്ചത് ജോൺ ആകശാലയാണെന്നു വിശേഷിപ്പിക്കാം. 1988 ൽ ന്യൂയോർക്കിൽ സഭയുടെ പിതാമഹനായ മാർ കുര്യാക്കോസ് കുന്നശേരിയുടെ ആശീർവാദത്തോടെയാണ് കെസിസിഎൻഎയ്ക്ക് തുടക്കമിട്ടെങ്കിലും അമേരിക്കയാകമാനം വേരോട്ടമുളള സംഘടനയായി വളരുന്നത് ജോൺ ആകശാലയുടെ കാലത്താണ്. 1991 ൽ കെസിസിഎൻ ഭരണഘടന ഭേദഗതി ചെയ്ത് ഒരു അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകിയപ്പോൾ ജോൺ ആകശാലയായിരുന്നു ചെയർമാൻ. ജോസ് കണിയാലി വൈസ് ചെയർമാനും. പിറ്റേവർഷം 1992 ൽ ഷിക്കാഗോയിൽ ചേർന്ന നാഷണൽ കൗൺസിൽ യോഗത്തിൽ മൂന്നുവർഷത്തേക്ക് ജോൺ ആകശാലയെ കെസിസിഎൻഎ പ്രസിഡന്റായി തിരഞ്ഞെടുത്തു. ജോസ് കണിയാലി ജനറൽ സെക്രട്ടറി.

സംഘടനാ മികവിന്റെ പ്രബല വ്യക്തിത്വങ്ങൾ നേതൃനിരയിൽ ഒന്നിച്ചപ്പോൾ അതിന്റെ ചടുലതയും സംഘടനയിൽ പ്രകടമായി. അമേരിക്കയിലെ പല നഗരങ്ങളും സന്ദർശിച്ച് ക്നാനായ സംഘടനകളെ കൂട്ടിയിണക്കിയ ജോൺ ആകശാലയുടെ ഭരണകാലത്ത് പ തിനൊന്ന് പ്രാദേശിക അസോസിയേഷനുകളാണ് കെസിസിഎൻഎയുടെ ഭാഗമായത്. ആളു കൊണ്ടും അർത്ഥം കൊണ്ടും കെസിസിഎൻഎ പടിപടിയായി ഉയരുന്നതും ഒരു മഹാവൃക്ഷമായി മാറുന്നതുമാണ് പിന്നീട് കണ്ടത്. ജോൺ ആകശാലയുടെ നേതൃത്വത്തി ൽ 1993 ൽ ന്യൂയോർക്കിൽ നടന്ന കൺവൻഷൻ അതുവരെയുളള സമുദായ കൂട്ടായ്മയുടെ പാരമ്പര്യങ്ങളെ തിരുത്തിയെഴുതുന്നതായിരുന്നു. 

അമേരിക്കയിലെ പലയിടങ്ങളിലായി അ ധിവസിക്കുന്ന ക്നാനായ സമുദായാംഗങ്ങൾക്ക് ഒത്തുചേരാനുളള പൊതു പ്ലാറ്റ്ഫോമായി കെസിസിഎൻഎ മാറി. ഒത്തുചേർന്നവർ ഒത്തുപിടിച്ച കെസിസിഎൻഎ എന്ന കപ്പൽ ഇന്നും മുന്നോട്ടു തന്നെ. ആറായിരത്തോളം പേർ പങ്കെടുക്കുന്ന മഹാസമ്മേളന ങ്ങൾ കാഴ് ചവയ്ക്കുന്ന ക്നാനായ കൺവൻഷനെ വെല്ലുന്ന ഒരു കൺവൻഷനും അമേരിക്കയിലെ ഭൂമി മലയാളത്തിലുണ്ടായിട്ടില്ല.

വലംകൈ സമുദായത്തിനാണെങ്കിലും സാമൂഹിക സംഘടനകൾക്കു നേരെ കൈമലർ ത്തുന്ന പ്രകൃതക്കാരനായിരുന്നില്ല ജോൺ ആകശാല. ഫൊക്കാന, ഫോമ എന്നീ സംഘട നകളുമായി തുല്യ സൗഹൃദം അദ്ദേഹം പാലിച്ചു. അവർക്കു വേണ്ട ുന്ന സംഭാവനകളും സേവനങ്ങളും നൽകി. ജോൺ ആകശാലയുടെ സൗഹൃദം ഏറ്റവും കൂടുതൽ അനുഭവിച്ച മറ്റൊരു സംഘടനയാണ് അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്ക്ലബ്വ് ഓഫ് നോർത്ത് അമേരിക്ക. ഇന്ത്യ പ്രസ്ക്ലബ്വിന്റെ ഇതുവരെ നടന്ന കോൺഫറ ൻസുകളുടെ സ്പൊൺസമാരിലൊരാളായിരുന്നു ജോൺ ആകശാല. 

കുടുംബബന്ധങ്ങൾക്കും സുഹൃദ്ബന്ധങ്ങൾക്കും ജോൺ ആകശാല പവൻമാറ്റ് വിലക ൽപ്പിച്ചിരുന്നു. കുടുംബത്തിലെ മൂത്തയാളായി നിന്ന് എല്ലാവരെയും അമേരിക്കയിലെത്തിച്ച അദ്ദേഹത്തിന് പിതാവിന്റെ സ്ഥാനം നൽകിയാണ് സഹോദരങ്ങൾ ബഹുമാനിച്ചത്. 

സുഹൃദ്ബന്ധങ്ങളെ ഊതിക്കാച്ചിയെടുക്കാൻ അദ്ദേഹത്തിനുളള കഴിവ് കാൽനൂറ്റാണ്ടിലേറെക്കാലം സുഹൃത്തായ ബേബി ഊരാളിൽ അനുസ്മരിച്ചു. ഒരിക്കൽ പോലും മുഷിഞ്ഞൊരു ഭാവം അദ്ദേഹത്തിൽ കണ്ടിട്ടില്ല. എന്തിനും ഏതിനും വിട്ടുവീഴ്ച ചെയ്വാനും മടിയില്ല. ജോൺ ആകശാല, തമ്പി കുഴിമറ്റത്തിൽ, സ്റ്റീഫൻ ഊരാളിൽ, മാത്യു അത്തിമറ്റത്തിൽ, ബേബി ഊരാളിൽ എന്നീ അഞ്ചുപേരടങ്ങുന്ന സൗഹൃദകൂട്ടായ്മ ന്യൂയോർക്കിൽ മാത്രമല്ല മറ്റിടങ്ങളിലും പ്രസിദ്ധമാണ്. ഇവരൊന്നിച്ചാണ് വെക്കേഷന് പോവുക. അത് നാട്ടിലേക്കാ യാലും മറ്റു രാജ്യങ്ങളിലേക്കായാലും. മാസത്തിലൊരിക്കലെങ്കിലും ഒന്നിച്ചു കൂടുന്ന അഞ്ചു കെപ്പത്തി വിരലുകളെപ്പോലുളള ഈ സൗഹൃദവലയത്തിലെ ഒന്നാണ് അടർന്നു വീണത്.

എൽസിയാണ് ജോൺ ആകശാലയുടെ ഭാര്യ. അകാലത്തിൽ വേർപിരിഞ്ഞ ജെഫ്രി, ജിമ്മി എന്നിവരാണ് മക്കൾ. ടിന്റുവാണ് ജിമ്മിയുടെ ഭാര്യ. ഇവരിലൂടെ ഒരു ചെറുമകനുമുണ്ട്.  റോൿലാൻഡിലെ ക്നാനായ കാത്തലിക് സെന്ററിൽ ഏപ്രിൽ 18 ബുധനാഴ്ച വൈകിട്ട് അഞ്ചു മുതൽ 9 വരെ വേക്ക് സർവീസ്. പിറ്റേന്ന് സംസ്കാരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.