Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം: ടെക്സസ് അലുംനി

പി. പി. ചെറിയാൻ
amu-fight

ഹൂസ്റ്റൺ∙ അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി ക്യാംപസിൽ ഉണ്ടായ വിദ്യാർഥി സംഘർഷത്തിൽ ഉൽകണ്ഠ രേഖപ്പെടുത്തുകയും അക്രമികൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് അലിഗഡ് അലുംനി അസോസിയേഷൻ ഓഫ് ടെക്സസ് ഹൂസ്റ്റൺ കോൺസുൽ ജനറൽ ഓഫ് ഇന്ത്യ ഡോ. അനുപം റേയ്ക്ക് നിവേദനം സമർപ്പിച്ചു. 

raf-deployed-on-amu-campus (1)

മെയ് രണ്ടിന് നടന്ന അക്രമ സംഭവത്തിൽ പ്രതിഷേധിച്ചു സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാർഥികളെ പൊലീസ് അകാരണമായി ക്യാംപസിനുള്ളിൽ കയറി മർദ്ദിച്ചത് നീതികരിക്കാനാവില്ലെന്നും നിവേദനത്തിൽ പറയുന്നു. പൊലീസിന്റെ അക്രമത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അലുമിനി പ്രസിഡന്റ് താഹിർ ഹുസൈൻ, നൗഷാ അർസർ (ചെയർമാൻ) എന്നിവർ ആശംസിച്ചു.

raf-deployed-on-amu-campus (2)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.