Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇ.സി.ജി. സുദർശന്റെ നിര്യാണത്തിൽ കോട്ടയം അസോസിയേഷൻ അനുശോചിച്ചു

ecg-sudarshan EC George Sudarshan

ഫിലഡൽഫിയ∙ ലോക മലയാളികളുടെ അഭിമാനവും പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനുമായ പത്മഭൂഷൺ ഇ.സി.ജി. സുദർശന്റെ വേർപാടിൽ കോട്ടയം അസോസിയേഷന്റെ പ്രത്യേക യോഗം ജോബി ജോർജിന്റെ (പ്രസിഡന്റ്) അധ്യക്ഷതയിൽ ചേർന്ന് അനുശോചനപ്രമേയം അവതരിപ്പിച്ചു.

പ്രവാസ ജീവിതത്തിൽ നാടിനു മുതൽ കൂട്ടായിട്ടുള്ള വിവിധ പദ്ധതികൾ സർക്കാർ തലത്തിലുള്ള ഇടപെടലുകളിലൂടെ നടത്തുകയും ശാസ്ത്ര ലോകത്തിലെ തന്റെ നേട്ടങ്ങൾ തലമുറകൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ് സുദർശൻ.

കോട്ടയം സ്വദേശിയും പാക്കിൽ എണ്ണക്കൽ കുടുംബാംഗവുമായ ഡോ. എണ്ണക്കൽ ചാണ്ടി ജോർജ് സുദർശന്റെ ദുഃഖാർത്തരായ കുടുംബാംഗങ്ങളോടൊപ്പം കോട്ടയം അസോസിയേഷനും പങ്കുചേരുന്നതായി പത്രകുറിപ്പിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.