Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫോമാ കൺവൻഷൻ: റെനസൻസ് നിറഞ്ഞു, ഇനി ഹയറ്റ് റീജൻസിയിൽ

 വിനോദ് കൊണ്ടൂർ ഡേവിഡ്
foma

ഷിക്കാഗോ∙  ഫോമാ കൺവൻഷൻ നടക്കുന്ന ഷിക്കാഗോയ്ക്ക് അടുത്ത് ഷാംബർഗ് സിറ്റിയിലെ റെനസൻസ് ഫൈയ്‌വ് സ്റ്റാർ കൺവൻഷൻ സെന്ററിലെ മുറികൾ നിറഞ്ഞതിനാൽ, ഇനിയുള്ള രജിസ്ട്രേഷനുകൾ തൊട്ടടുത്തുള്ള ഹയറ്റ് റീജൻസിയിൽ മുറികൾ എടുക്കുവാൻ എക്സിക്യുട്ടീവ്/കൺവൻഷൻ കമ്മിറ്റികൾ തീരുമാനിച്ചു. കൺവൻഷൻ നടക്കുന്ന റെനസൻസ് ഹോട്ടലിന്റെ തൊട്ടടുത്തു തന്നെയുള്ള ഹയറ്റ് റീജൻസിയിൽ മുറികൾ കിട്ടിയത് കൂടുതൽ സൗകര്യമായതായി കൺവൻഷൻ ചെയർമാൻ സണ്ണി വള്ളിക്കളവും, വൈസ് ചെയർമാൻ ജോസ് മണക്കാട്ടും പറഞ്ഞു.

കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ടഘാനം ചെയ്യുന്ന കൺവൻഷൻ, നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ. ജൂൺ 22 വെള്ളിയാഴ്ച്ച വൈകിട്ട് സ്റ്റീഫൻ ദേവസിയും സംഘവും നടത്തുന്ന ഗാനമേള ഉണ്ടായിരിക്കും. സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ശശി തരൂരാണ്. സമാപന സമ്മേളനത്തിന്റെ പ്രധാന ആകർഷണം വിവേകാനന്ദനും ടീനു ടെല്ലെൻസും നയിക്കുന്ന ഗാനമേളയാണ്. 

ജൂൺ 21 മുതൽ 24 വരെ ഷിക്കാഗോയിൽ നടത്തപ്പെടുന്ന ഫോമാ കണ്‍വന്‍ഷനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക്: ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616, ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.