Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലാന സമ്മേളനം ഫിലഡൽഫിയയിൽ ഒക്ടോബർ 5, 6, 7 തിയതികളിൽ

lana2

ഫിലഡൽഫിയ ∙ ലാന (കേരളാ ലിറ്റററി അസ്സോസ്സിയേഷൻ ഒാഫ് നോർത്ത് അമേരിക്ക) വാർഷിക സമ്മേളനം ഫിലഡൽഫിയയിൽ ഒക്ടോബർ 5, 6, 7 തിയതികളിൽ നടത്തും. അശോകൻ വേങ്ങശേരി, ജോർജ് നടവയൽ, എന്നിവർ ജനറൽ കൺവീനർമാരായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ഇതു സംബന്ധിച്ച ആലോചനാ യോഗവും സാഹിത്യ സമ്മേളനവും സീറോ മലബാർ ചർച്ച് ഹാളിൽ നടന്നു.

അമേരിക്കൻ സാഹിത്യത്തിനു പ്രസിദ്ധീകരണങ്ങൾ നൽകുന്ന സംഭാവനകളെപ്പറ്റി ചർച്ചയും നടന്നു. ജനനി മാസിക ചീഫ് എഡിറ്റർ ജെ. മാത്യൂസ് ലാനാ ഫിലഡൽഫിയാ റീജിയന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പ്രൊഫ. ഡോ. എൻ.പി. ഷീല,  മലയാളി എഡിറ്റർ ജോർജ് ജോസഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

പങ്കെടുത്ത എഴുത്തുകാർ രചനകൾ പങ്കുവച്ചു. അഞ്ച് അപ്പംകൊണ്ട് അയ്യായിരം പേർക്ക് ഭക്ഷണം നൽകിയ ചരിത്രം എല്ലാവർക്കും ‌അറിയാമെങ്കിലും ഏഴ് അപ്പം കൊണ്ട് 4,000 പേരെ പോറ്റിയത് അധികമാർക്കും അറിയില്ലെന്നു പ്രൊഫ. കോശി തലയ്ക്കൽ ചൂണ്ടിക്കാട്ടി.  ‘ഏഴ് അപ്പവും കുറെ ചെറു മീനും’ എന്നു പേരിട്ട് അദ്ദേഹം എഴുതിയ കവിത വായിച്ചു. പരസ്പരം പോരടിക്കുമ്പോഴും അഗാധമായ സ്‌നേഹം ഉള്ളിൽ  കാക്കുന്ന വൃദ്ധദമ്പതികളെയാണ് പ്രശസ്ത നോവലിസ്റ്റ് നീന പനയ്ക്കൽ കഥയിൽ  അവതരിപ്പിച്ചത്. വാർദ്ധക്യത്തിലും തുടരുന്ന സ്‌നേഹത്തിന്റെ കഥയാണ് അനിത പണിക്കർ ‘താപമാനിയിലെ രസത്തുള്ളികൾ’ എന്ന കഥയിൽ ചിത്രീകരിച്ചത്. ശ്രീജിത്തിന്റെ കഥയിൽ അവിഹിത ബന്ധത്തിന്റെ തുടക്കവും അന്ത്യവും ഹൃദ്യമായി വിവരിച്ചു. ഐശ്വര്യാ ബിജു, സിജോ ചെമ്മണ്ണൂർ എന്നിവർ തങ്ങളുടെ കവിതകൾ ആലപിച്ചു. ബിജു ഓ തങ്കപ്പൻ, രഞ്ജിത്ത് പിള്ള എന്നീ എഴുത്തുകാരും രചനകൾ അവതരിപ്പിച്ചു.

lana1

സൃഷ്ടികളെ വിലയിരുത്തിയ പ്രൊഫ. ഡോ. എൻ.പി. ഷീല, സിദ്ധിക്കൊപ്പം സാധനയും നിർബന്ധമാണെന്ന് എടുത്തു പറഞ്ഞു. പരിശീലനം ഉറപ്പായും വേണം. എഴുതിയേ പറ്റൂ എന്ന സ്ഥിതിയിലാണ് എഴുതേണ്ടത്. വായനക്കാരനും പരിശീലനം ഉണ്ടങ്കിലേ നല്ല കൃതികൾ അർഹമായ രീതിയിൽ ആദരിക്കപ്പെടൂ. മാതൃഭാഷയിലൂടെയാണ് നമ്മുടെ സംസ്‌കാരം പകർന്നു നൽകുന്നതെന്നും അതിനാൽ മലയാളം അന്യം നിൽക്കുന്ന അവസ്ഥ ഇവിടെ ഉണ്ടാകരുതെന്നും ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു. ഫൊക്കാന അതിനാണ് ശ്രമിക്കുന്നത്. 

ഇവിടെ സാഹിത്യകാരൻമാർക്കും കലാകാരൻമാർക്കും പ്രോത്സാഹനം നൽകുകയാണ് തങ്ങളുടെ ലക്ഷ്യം. ഫിലഡൽഫിയ കൺവൻഷനിലും ഇവിടുത്തെ കലാകാരൻമാർക്ക്‌ പ്രാമുഖ്യം നൽകും. കൺവൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമെന്ന് അദ്ദേഹം അറിയിച്ചു.

lana3

1998ൽ റോച്ചസ്റ്ററിൽ അവിഭക്ത ഫൊക്കാന കൺവഷൻ വൻ വിജയമാക്കിയതിനു പിന്നിൽ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച തമ്പി ചാക്കോയ്ക്കും കൺവീനറായി പ്രവർത്തിച്ച അലക്‌സ് തോമസിനും വലിയ പങ്കുണ്ടായിരുന്നെന്നും അന്നത്തെ പ്രസിഡന്റു കൂടിയായിരുന്ന ജെ. മാത്യൂസ് പറഞ്ഞു. ഇരുവർക്കും എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നു. പരേതനായ ചാക്കോ ശങ്കരത്തിൽ ലാനയ്ക്ക് തുടക്കമിട്ടതും റോച്ചസ്റ്റർ സമ്മേളനത്തിൽ ലാന സമ്മേളനം നടന്നതും ജെ. മാത്യൂസ് അനുസ്മരിച്ചു. 

2005ൽ ലാന കൺവെൻഷൻ നടക്കുമ്പോൾ ചാക്കോ ശങ്കരത്തിൽ നിര്യാതനായി. ലാനയിൽ ചെറുപ്പക്കാരെ കൂടുതലായി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാള പ്രസിദ്ധീകരണങ്ങൾ വലിയ സാഹിത്യ സേവനം നൽകുന്നുവെന്ന് എല്ലാവരും പ്രശംസിക്കുമ്പോഴും അത്തരം പ്രസിദ്ധീകരണങ്ങൾ മുൻനോട്ടു കൊണ്ടു പോകുവാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ കാണാതെ പോകുന്നു എന്ന ഗൗരവവിഷയമാണ് മുതിർന്ന പത്ര പ്രവർത്തകൻ ജോർജ് ജോസഫ് വ്യക്തമാക്കിയത്. മലയാളഭാഷാ പ്രസിദ്ധീകരണങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ വായനക്കാരും സംഘടനകളും അമാൻതിക്കരുതെന്ന് ജോർജ് നടവയൽ അഭ്യർഥിച്ചു. ലാനാ വാർഷിക സമ്മേളനം വിജയമാക്കുവാൻ ഏവരുടെയും സഹകരണം അശോകൻ വേങ്ങശ്ശേരി അഭ്യർഥിച്ചു. മോഡി ജേക്കബ് ഇൗ മലയാളിയുടെയും ജനനി മാസികയുടെയും അനുപമമായ സ്ഥനത്തെയും സേവനത്തെയും വിലയിരുത്തി പ്രസംഗിച്ചു. എഡിറ്റർ മാറുമ്പോൾ  പത്രത്തിന്റെ നിലവാരത്തിലും മാറ്റം കാണാറുണ്ടെൻനു മോഡി ജേക്കബ് പറഞ്ഞു. ജനനി മികച്ച പ്രസിദ്ധീകരണമാണ്. എങ്കിലും കുറച്ചുകൂടി സെലക്ടീവ് ആകുന്നത് നല്ലതാണ്. 

lana4

മാത്യൂസ് സാറിന്റെ നേതൃത്വത്തിൽ ജർമ്മനിയിൽ യുഗ്മ സമ്മേളനത്തിൽ ഫൊക്കാന പ്രതിനിധികൾ  പങ്കെടുത്തത് അലക്‌സ് തോമസ് അനുസ്മരിച്ചു. തന്റെ ദിവസങ്ങൾ ആരംഭിക്കുന്നത് മലയാളി വായിച്ചുകൊണ്ടാണെന്നു റവ. മോഡയിൽ ഫിലിപ്പ് പറഞ്ഞു. നല്ല ഐറ്റങ്ങളുണ്ട്. ഒരുപാട് ചപ്പുചവറുകളുമുണ്ട്. മാറ്റങ്ങൾ ഉൾക്കൊണ്ട് അടുത്ത തലത്തിലേക്ക് പോകാൻ കഴിയണം. സാമ്പത്തിക വിഷമതകൾ ഒരു പ്രശ്‌നം തൻനയാണെന്നും അറിയാം.

തന്റെ പിതാവ് പത്രം നടത്തിയിരുന്ന കാര്യം ഫൊക്കാന കൺവൻഷൻ ചെയർമാൻ മാധവൻ നായർ ചൂണ്ടിക്കാട്ടി. ഒരാളെ വലുതാക്കാനും താഴെയിറക്കാനുമൊക്കെ മാധ്യമങ്ങൾക്ക് കഴിയും. തമ്പി ചാക്കോ, മാധവൻ നായർ, ജോജോ കോട്ടൂർ, ഫാദർ ഫിലിപ് മോഡയിൽ, അലക്‌സ് തോമസ്, സുധാ കർത്താ, ഫീലിപ്പോസ് ചെറിയാൻ, ജോഷി കുര്യാക്കോസ്, റോണി വർഗ്ഗീസ്, ജോസ് ആറ്റുപുറം, സോമരാജൻ, സുരേഷ് നായർ, തോമസ് പോൾ, കോരാ ഏബ്രാഹം, റെജി ജേക്കബ് എന്നിങ്ങനെ വിവിധ സംഘടനാ പ്രവർത്തകരും പങ്കെടുത്തു പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.