Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വ്യജ തിരിച്ചറിയാൽ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്ത മെക്സിക്കൻ പൗരത്വമുള്ള വനിത പിടിയിൽ

പി. പി. ചെറിയാൻ
Laura

ഹൂസ്റ്റൺ∙ അമേരിക്കൻ പൗരത്വമുള്ള സ്ത്രീയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് നിയമ വിരുദ്ധമായി വോട്ടു ചെയ്ത മെക്സിക്കൻ പൗരത്വമുള്ള ലോറാ ജനിത് ഗാർസയെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. 150,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. 2004, 2012, 2016 എന്നീ വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇവർ വോട്ട് ചെയ്തതായി ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സറ്ററലിന്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

അനധികൃതമായി വോട്ടു രേഖപ്പെടുത്തൽ, തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ച് ഇവരുടെ പേരിൽ കേസെടുക്കുമെന്ന് അറ്റോർണി ഓഫിസ് അറിയിച്ചു. കുറ്റം തെളിയുകയാണെങ്കിൽ 20 വർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിക്കും.

vote11

ആൻജി യദീര സമോറ എന്ന അപരനാമത്തിലാണ് ഇവർ ഹാരിസ് കൗണ്ടിയിൽ വോട്ടറായി റജിസ്റ്റർ ചെയ്തത്. ഇതേ പേരിലുള്ള പാസ്പോർട്ടും ലഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.