Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷിക്കാഗോ മലയാളി അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 5 ന്

association

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 5 ന് രാവിലെ 11മ മുതൽ മൌണ്ട് പ്രോസ്പെക്ടറിലുള്ള സിഎംഎ ഹാളിൽ നടത്തപ്പെടും. ഇലക്ഷന്‍ കമ്മിറ്റിയിലേക്ക്  മുൻ പ്രസിഡന്റ് മാരായ ജോസഫ് നെല്ലുവേലില്‍ (ചെയര്മാന്‍) (847 334 0456), പി.ഒ.ഫിലിപ്പ് (630 660 0689), ജോയി വാച്ചാച്ചിറ (630 731 6649) എന്നിവരെ തിരഞ്ഞെടുത്തു. 

പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളും വനിതാ പ്രതിനിധികൾ- 2, സീനിയർസ് (60 വയസും അതിനു മുകളിലും)– 1, യൂത്ത് (18 മുതൽ 30 വയസ്സ് വരെ)-1 എന്നിവരുൾപ്പെടെ 23  അംഗ ഡയറക്ടര്‍ ബോർഡിനെ തിരഞ്ഞെടുക്കുവാനാണ് ഇലക്ഷന്‍ നടത്തുന്നത്. 2018 ജനുവരി 31-നു മുമ്പ് സംഘടനയില്‍ അംഗങ്ങളായവര്ക്കെല്ലാം വോട്ടവകാശം ഉണ്ടായിരിക്കും.

 തിരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും, നോമിനേഷന്‍ ഫോറവും www.chicagomalayaleeassociation.org-ല്‍ നിന്നും മെയ് 20 മുതൽ ലഭിക്കും. നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 19  ആണ്. നോമിനേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്ക്ക് ഇലക്ഷന് കമ്മിറ്റി ചെയര്മാന്‍ ജോസഫ് നെല്ലുവേലില്‍– 847 334 0456.    

തിരഞ്ഞെടുപ്പുമായി എല്ലാ അംഗങ്ങളും സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യർഥിച്ചു. പ്രസിഡന്റ് രഞ്ജൻ എബ്രഹാം അധ്യക്ഷത വഹിച്ച ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി ജിമ്മി കണിയാലി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ ഫിലിപ്പ് പുത്തൻപുരയിൽ ചോദ്യങ്ങൾക്കു മറുപടി നൽകി. വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ കൃതജ്ഞത പറഞ്ഞു. യോഗത്തിനു ജിതേഷ് ചുങ്കത്, ഷാബു മാത്യു  തുടങ്ങിയവർ നേതൃത്വം നൽകി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.