Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മിത്രാസ് മൂവി അവാർഡ്‌: അപേക്ഷ ക്ഷണിച്ചു

Award-2018

ന്യൂജഴ്‌സി∙ നോർത്ത് അമേരിക്കൻ മലയാളി കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് സ്ഥാപിതമായ മിത്രാസ് ആർട്സ് സംഘടിപ്പിക്കുന്ന മിത്രാസ് മൂവി അവാർ‍ഡിനുള്ള അപേക്ഷ ക്ഷണിച്ചതായി പ്രസിഡന്റ് ഷിറാസും ചെയർമാൻ രാജനും അറിയിച്ചു. ഒക്ടോബർ ആറിനാണ് അവാർഡ് നൽകുന്നത്. നോർത്ത് അമേരിക്കൻ മലയാളികൾക്കുവേണ്ടി ഒരുക്കുന്ന അവാർഡിസിന്റെ കോഓർഡിനേറ്റർമാരായി ദീപ്തി നായരും ജൂറി അംഗങ്ങളായി ജോഷി മംഗലത്ത്, മാന്യ നായിഡു, ദിനേഷ് പ്രഭാകർ, സംവിധായകൻ അരുൺ ശേഖർ, ടോം ജോർജ് എന്നിവർ പ്രവർത്തിക്കുന്നു.  

2017 ജൂൺ ഒന്നിനും 2018  ഓഗസ്റ്റ് 31 നും ഇടയിൽ പൂർത്തീകരിച്ച നോർത്ത് അമേരിക്കൻ മലയാളികൾ നിർമിച്ചതോ സംവിധാനം ചെയ്തതോ അഭിനയിച്ചതോ ആയ മലയാളം ഹ്രസ്വചിത്രങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. മികച്ച സംവിധായകൻ, മികച്ച സിനിമ, മികച്ച നടൻ, മികച്ച നടി, മികച്ച ഗായകൻ/ഗായിക, മികച്ച ഛായാഗ്രാഹകൻ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം നൽകുന്നത്. അപേക്ഷകൾ mitrahsmovieawards2018@gmail.com എന്ന മെയിലിലേക് അയക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 31.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.