Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എസ്എംസിസി വെല്‍ഫെയര്‍ റിഫോം സെമിനാര്‍ വന്‍വിജയം

smcc

ഷിക്കാഗോ∙ എസ്എംസിസി ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വെല്‍ഫെയര്‍ റിഫോമും അതിനോടനുബന്ധിച്ചുള്ള വിഷയങ്ങളേയും സംബന്ധിച്ച സെമിനാര്‍ നടത്തപ്പെട്ടു. സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസായിരുന്നു. ജോസ് കോലഞ്ചേരിയാണ് ക്ലാസുകള്‍ നയിച്ചത്. 

എസ്എംസിസി പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ സ്വാഗതം പറയുകയും ജോണ്‍സണ്‍ കണ്ണൂക്കാടന്‍ കൃതജ്ഞത അറിയിക്കുകയും ചെയ്തു. ഭാരവാഹികളായ മേഴ്‌സി കുര്യാക്കോസ്, ആന്റോ കവലയ്ക്കല്‍, സണ്ണി വള്ളിക്കളം, ബിജി വര്‍ഗീസ്, ജേക്കബ് കുര്യന്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷിബു അഗസ്റ്റിന്‍, ഷാജി കൈലാത്ത്, സജി വര്‍ഗീസ്, ആഗ്‌നസ് മാത്യു, ഷാബു മാത്യു, ജേക്കബ് ചക്കാലയ്ക്കല്‍, ജോസഫ് നാഴിയംപാറ, ജയിംസ് ഓലിക്കര, ജോയി വട്ടത്തില്‍, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍ എന്നിവര്‍ സെമിനാറിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.