Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ടാമ്പാ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ മഹാകുംഭാഭിഷേകം 22 മുതല്‍

ayyappa

ടാമ്പാ∙ ടാമ്പയിലെ അയ്യപ്പഭക്തരുടെ ചിരകാല അഭിലാഷമായ അയ്യപ്പക്ഷേത്രം യാഥാര്‍ഥ്യമാകുന്നു. മെയ് 22 മുതല്‍ 28 വരെ നടക്കുന്ന മഹാ കുംഭാഭിഷേക ചടങ്ങുകളിലൂടെ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി ശബരിമല ക്ഷേത്രത്തിന്റെ പതിനെട്ട് പടികളുടെ പുനരാവിഷ്കാരം ടാമ്പാ അയ്യപ്പക്ഷേത്രത്തില്‍ (6829 Maple Lane, Tampa, FL 33610) ഉണ്ടാകും. 

മെയ് 27-നു രാവിലെ 5.45 മുതല്‍ 7.45 വരെ പ്രതിഷ്ഠകര്‍മ്മങ്ങള്‍ നടക്കും. അന്നു വൈകുന്നേരത്തോടെ ഇരുമുടിക്കെട്ടുകളുമായി ഭക്തര്‍ക്ക് അയ്യപ്പദര്‍ശനം നടത്താം.

2000-ല്‍ രൂപംകൊണ്ട ശ്രീഅയ്യപ്പ സൊസൈറ്റി ഓഫ് ടാമ്പ യുടെ വളരെ നാളത്തെ പരിശ്രമത്തിന്റേയും ഫലമാണ് ശ്രീഅയ്യപ്പക്ഷേത്രം. 22 മുതല്‍ 28 വരെ നടക്കുന്ന കുംഭാഭിഷേക ചടങ്ങുകള്‍ക്ക് മുന്‍ ശബരിമല മേല്‍ശാന്തി മേലേപ്പള്ളില്‍ ഈശ്വരന്‍ നമ്പൂതിരി മുഖ്യകര്‍മ്മിയായിരിക്കും. ഈ മഹാസംരംഭത്തിന് സഹായികളാകാന്‍ ആഗ്രഹിക്കുന്നവരും ധനസഹായം നല്‍കാന്‍ താത്പര്യമുള്ളവരും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ബന്ധപ്പെടുക. വിവരങ്ങള്‍ക്ക്: വിജയ് (813 220 1999), കൗശിക് (813 470 8202), ഗോകുല്‍ (813 220 9415), ടി. ഉണ്ണികൃഷ്ണന്‍ (813 334 0123), പ്രദീപ് (813 765 5374), അനില്‍ (813 748 8498). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.