Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹൂസ്റ്റണിൽ പുതിയ മാർത്തോമ്മാ കോൺഗ്രിഗേഷന് തുടക്കം കുറിക്കുന്നു

Image

ന്യൂയോർക്ക് ∙ മാർത്തോമ്മാ സഭയുടെ നോർത്ത്–അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിൽ ഹൂസ്റ്റണിൽ നോർത്ത് വെസ്റ്റ് ഭാഗത്തു താമസിക്കുന്ന സഭാ വിശ്വാസികൾക്കായി മൂന്നാമത്തെ ആരാധന കേന്ദ്രം സെന്റ് തോമസ് മാർത്തോമ്മാ കോൺഗ്രിഗേഷൻ എന്ന നാമധേയത്തിൽ തുടക്കം കുറിക്കുന്നു.

ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിന്റെ നിർദ്ദേശാനുസരണം മെയ് 19 ന് രാവിലെ 9 ന് സഭയുടെ സീനിയർ വികാരി ജനറാളും മുൻ സഭാ സെക്രട്ടറിയുമായ റവ. ഡോ. ചെറിയാൻ തോമസ് വിശുദ്ധ കുർബാന ശുശ്രൂഷ നടത്തുന്നതും തുടർന്നു നടക്കുന്ന സമ്മേളനത്തിൽ കോൺഗ്രിഗേഷന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ഹൂസ്റ്റണിലെ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക വികാരി റവ. എബ്രഹാം വർഗീസ് പ്രസിഡന്റും ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരി റവ. ഫിലിപ്പ് സഹ പ്രസിഡന്റും സി. എം. മാത്യു, ജോൺ തോമസ്, സി. എം. വർഗീസ്, സുനിൽ ജോൺ, പ്രിജോ ഫിലിപ്പ് കോമാട്ട്, ക്രിസ് ചെറിയാൻ, ജുന്നു ജേക്കബ് സാം എന്നിവർ അംഗങ്ങളുമായ ഒരു അഡ് ഹോക്ക് കമ്മിറ്റിയെ കോൺഗ്രിഗേഷന്റെ പ്രവർത്തനങ്ങൾക്കായി ബിഷപ് ഡോ. മാർ ഫിലക്സിനോസ് ചുമതലപ്പെടുത്തി.

കോൺഗ്രിഗേഷന്റെ പ്രഥമ വികാരിയുടെ ചുമതല റവ. എബ്രഹാം വർഗീസിനാണ്. ഹൂസ്റ്റണിലെ സൈപ്രസിലാണ് (13013 Fry Road, Cypress, Texas -77433) താൽക്കാലികമായി ആരാധന ആരംഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.