Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷിക്കാഗോ മലയാളി അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ജിമ്മി കണിയാലി ടീം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

CMA_pic2

ഷിക്കാഗോ∙ പാരമ്പര്യംകൊണ്ടും പ്രവര്‍ത്തനവൈവിധ്യം കൊണ്ടും അമേരിക്കയിലെ ഏറ്റവും വലിയ മലയാളീസംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 5 ഞായറാഴ്ച നടക്കും. 1825 അംഗങ്ങളുള്ള സംഘടനയിലെ ഇപ്പോഴത്തെ സെക്രട്ടറി ജിമ്മികണിയാലി നയിക്കുന്ന പാനലിലെ അംഗങ്ങള്‍ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചു. 

CMA_pic3

പ്രസിഡന്റ് ആയി ജിമ്മി കണിയാലിയും സെക്രട്ടറി ആയി ബ്രിജിറ്റ് ജോര്‍ജും ട്രെഷറര്‍ ആയി ജിതേഷ്ചുങ്കത്തും പത്രികകള്‍സമര്‍പ്പിച്ചു. ജോയിന്റ ട്രെഷറർ സ്ഥാനത്തേക്ക് ജോഷി മാത്യു പുത്തൂരാനും വൈസ് പ്രസിഡന്റ് സ്ഥാനാത്തേക്ക് സന്തോഷ് നായരും പത്രിക സമര്‍പ്പിച്ചു. ബോര്‍ഡ് മെമ്പര്‍ (യൂത്ത്) ആയി അന്‍ഷാ ജോയ് അംബേനാട്ടും ബോര്‍ഡ് മെമ്പര്‍ (വനിതാ പ്രതിനിധികള്‍) ആയി നിഷ എറിക്കും സമയ ജോര്‍ജ് തേക്കുംകാട്ടിലും ആണ് പത്രിക സമര്‍പ്പിച്ചത്. 

CMA_pic2

13 അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് (ജനറല്‍) വിഭാഗത്തിലേക്ക് അനില്‍ മറ്റത്തികുന്നേല്‍, ബാബു ജോസഫ് തൈപ്പറമ്പില്‍, ബിനോയ് സ്റ്റീഫന്‍ കിഴക്കനടി, ചാക്കോ തോമസ് മറ്റത്തിപ്പറമ്പില്‍ . ജോര്‍ജ് (ജൂബി) വെന്നലശ്ശേരില്‍ ,മാറ്റ്വിലങ്ങാട്ട്, സന്തോഷ് കാട്ടൂക്കാരന്‍, സന്തോഷ് മാത്യു കളരിക്കപ്പറമ്പില്‍, ഷൈബ ുകിഴക്കേക്കുറ്റ്, സണ്ണിമൂക്കെട്ട് . ശ്യാംകുമാര്‍ എന്നിവരും നോമിനേഷന്‍ സമര്‍പ്പിച്ചു.ജെസ്സി റിന്‍സി തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ പിഒഫിലിപ്പ്, ജോസഫ്‌നെല്ലുവേലില്‍ എന്നിവർ ജിമ്മികണിയാലി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡയറക്ടര്‍ബോര്‍ഡ് സ്ഥാനത്തേക്ക് പത്രികസമര്‍പ്പിച്ചു. 

സീനിയർ പ്രതിനിധികളായി  ബോര്‍ഡിലേക്ക് ജോസ് സൈമണ്‍ മുണ്ടപ്ലാക്കിലും ജോയിന്റ്‌ സെക്രട്ടറി ആയി സാബു കട്ടപ്പുറവും ആണ് മത്സരിക്കുന്നത് . തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത രണ്ടുവർഷം മറ്റൊരുസം ഘടനയുടെയും നേതൃത്വം ഏറ്റെടുക്കില്ലായെന്നും മുഴുവന്‍ സമയവും ഷിക്കാഗോ മലയാളി അസോസിയേഷന്റെ നന്മക്കായി പ്രവര്‍ത്തിക്കുമെന്നും സ്ഥാനാര്‍ത്ഥികള്‍ ഉറപ്പുനല്‍കി. കൂടുതല്‍വിവരങ്ങള്‍ക്ക് ജിമ്മി കണിയാലി (630 903 7680), ബ്രിജിറ്റ് ജോര്‍ജ് (847 208 1546), ജിതേഷ് ചുങ്കത് (224 522 9157), സന്തോഷ് നായര്‍ (312 7305112), ജോഷി മാത്യു പുത്തൂരാന്‍ (630 544 7780)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.