Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ടൊറന്റോ ഇന്റര്‍നാഷനല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് പ്രഖ്യാപനം ജൂണ്‍ 16ന്

tisfa_award_pic

കൊച്ചി∙ ടൊറന്‍േറായിലെ പ്രമുഖ എന്റര്‍ടൈന്‍മെന്റ് കമ്പനിയായ ബ്ലൂസഫയര്‍ ടൊറന്റോയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന Tisfa-Torondo International South Asian Filim Award 2018 ‌ജേതാക്കളെ ജൂണ്‍ 16 ശനിയാഴ്ച എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും. 

സൗത്ത് ഏഷ്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഓണ്‍ലൈന്‍ വോട്ടിങിലൂടെയും നോമിനേഷന്‍ കാറ്റഗറിയുടെയും എല്ലാ മാനദണ്ഡങ്ങളും നോക്കി ഇന്റര്‍നാഷനല്‍ തലത്തില്‍ ടൊറന്റോയില്‍ വച്ച് അവാര്‍ഡ് നിശ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ മെയ് പതിനഞ്ചു വരെ 45 ദിവസം നീണ്ടു നിന്ന ഓണ്‍ലൈന്‍ വോട്ടിങില്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള സിനിമാ പ്രേക്ഷകര്‍ പങ്കെടുക്കുകയും മികച്ച പ്രതികരണം ലഭിക്കുകയുണ്ടായി.

മലയാളത്തില്‍ പതിനഞ്ച് കാറ്റഗറിയും തമിഴില്‍ നിന്നും ഒന്‍പത് കാറ്റഗറിയുമാണ് അവാര്‍ഡിനായി ഇത്തവണ പരിഗണിച്ചിരിക്കുന്നത്. വോട്ടിങ്ങിന് ശേഷം നടക്കുന്ന ജഡ്ജിങ് അസസ്‌മെന്റും കഴിഞ്ഞതിനു ശേഷമാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. ടൊറന്റോയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇന്റെര്‍നാഷനല്‍ തലത്തില്‍ ഒരു വോട്ടിങ് സംബ്രദായത്തിലൂടെ മികച്ച പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്ന അവാര്‍ഡ് നിശ നടക്കുവാന്‍ പോകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.