Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫൊക്കാനാ കണ്‍വന്‍ഷന്‍; ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്

fokana_pic1

ഫിലഡല്‍ഫിയ∙ ഫൊക്കാനാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികള്‍ക്ക് അവധിക്കാലം കൂടി മനോഹരമായി ആഘോഷിക്കത്തക്ക തരത്തില്‍ ഉല്ലാസകരമായും ,പ്രചോദനപരമായും മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്നത് മലയാളികളുടെ മനസ്സറിഞ്ഞ ഫൊക്കാന ആണ് .ചിക്കാഗോ, കാനഡാ കണ്‍വന്‍ഷനുകള്‍ അതാണ് സൂചിപ്പിച്ചത്. ഈ കണ്‍വന്‍ഷനുകളെക്കാള്‍ ഒരു പടി കൂടി മികച്ചു നില്‍ക്കുന്ന കണ്‍വന്‍ഷന്‍ ആയിരിക്കും ഫിലഡല്‍ഫിയയില്‍ അരങ്ങേറുക.

മുഖ്യമന്ത്രി പിണറായി വിജയന്‍, കെ. കെ. ഷൈലജ ടീച്ചര്‍, രമേശ് ചെന്നിത്തല തുടങ്ങി രാഷ്ട്രീയ പ്രമുഖരും കലാ സാംസ്കാരിക സാഹിത്യ മേഖലകളിലെ നിരവധി പ്രശസ്തര പങ്കെടുക്കും. ഫിലാഡല്‍ഫിയയില്‍ നിന്ന് അരമണിക്കൂര്‍ മാത്രം ദൂരമുള്ള റാഡിസണ്‍ ഹോട്ടലില്‍ 475 റൂമുകളാണുള്ളത്. കൂടുതല്‍ ആളുകള്‍ വന്നാല്‍ സമീപ ഹോട്ടലുകളും ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും. വിശാലമായ കണ്‍വന്‍ഷന്‍ സെന്ററും 14 ഹോട്ടലുകളും കാസിനോയും അടങ്ങുന്ന റാഡിസണ്‍ ഹോട്ടലിലേക്ക് വണ്ടര്‍ലാന്റില്‍ നിന്നും ലങ്കാസ്റ്റാറിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് തീയറ്ററില്‍ നിന്നും 30 മിനിറ്റ് മാത്രം ദൂരമേയുള്ളു. കണ്‍വന്‍ഷനു വരുന്ന ആളുകള്‍ക്ക് തീര്‍ത്തും ആസ്വാദ്യകരമായ സ്ഥലം തന്നെയാണ് വാലി ഫോര്‍ജ് ഹോട്ടല്‍ .

fokana_pic2

അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ ആദ്യ മണി മുഴങ്ങിയ ഫിലഡല്‍ഫിയയില്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനാ ബോധത്തിന് പുതിയ ദിശാബോധം നല്‍കിയ ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുമ്പോള്‍ പ്രതിനിധികള്‍ക്ക് ഏറ്റവും ഗുണപ്രദമായ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യവും ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മിറ്റിക്കുണ്ട് .ഫൊക്കാനാ കടന്നു വന്ന വഴികള്‍ എളുപ്പത്തില്‍ കയറി വരാന്‍ പറ്റുന്നവ ആയിരുന്നില്ല. അതുകൊണ്ടു ഫൊക്കാനയ്ക്കു മലയാളി മനസ്സില്‍ ഉള്ള സ്ഥാനം മറ്റൊരു പ്രവാസി സംഘടനയ്ക്കും ലഭിച്ചിട്ടില്ല.മറ്റു സംഘടനകളില്‍ നിന്നും ഫൊക്കാനയെ വ്യത്യസ്തമാക്കുന്നത് ഈ സംഘടനാ ബോധമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.