Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫോമാ കണ്‍വന്‍ഷനില്‍ പ്രവാസി പ്രശ്‌നങ്ങള്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കാം

fomaa_pic

ഷിക്കാഗോ∙ 2018 ജൂണ്‍ 21 മുതല്‍ 24 വരെ ഷിക്കാഗോ ഷാംബര്‍ഗ് റിനയന്‍സ് കണ്‍വെൻഷണ്‍ സെന്ററില്‍ നടക്കുന്ന ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ പ്രവാസികള്‍ നേരിടുന്ന ഒസിഐ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് പ്രശ്‌നങ്ങളിലും പ്രവാസികളുടെ ഭാരതത്തിലെ പ്രോപര്‍ട്ടികളുടെ ക്രയവിക്രയം ചെയ്യുന്നതു പോലുള്ള വിഷയങ്ങളിലും സംശയ നിവാരണം വരുത്തുന്നതിന് കോണ്‍സുലാര്‍ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചര്‍ച്ച നടത്തുന്നു

ഫോമ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ചര്‍ച്ചയില്‍ കോണ്‍സുലര്‍ ജനറല്‍ നീത ബുഷാനും മറ്റു കോണ്‍സുലാര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു

ചോദ്യങ്ങളും സംശയങ്ങളും താഴെ കാണുന്ന ഈ മെയിലില്‍ അറിയിക്കാമെന്നു ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് റ്റി ഉമ്മനും, കണ്‍വണ്‍ഷന്‍ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ റോയി മുളകുന്നവും സംയുക്തമായി അറിയിച്ചു.

Email Ttoindia@gmail.com 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.