Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നാലു കുട്ടികളെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ആത്മഹത്യ ചെയ്തു

പി. പി. ചെറിയാൻ
kids-killed-lindsey

ഫ്ളോറിഡ∙ നാലു കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. 12 ഉം 10 ഉം ആറും ഒന്നും വയസ്സുള്ള ഐറയ, ലില്ലിയ, എയ്ഡൻ, ഡോവ് എന്നീ നാലു കുട്ടികളെ വധിച്ച പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നാലു കുട്ടികളെ വീട്ടിൽ ബന്ധികളാക്കിവച്ച് 24 മണിക്കൂർ പൊലീസുമായി വിലപേശൽ നടത്തിയ ശേഷമാണ് കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയത്. ശേഷം ഗാരി ലിൻഡ്സെ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു.

775170288ML00420_2018_NBA_F

സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ ജൂൺ 12 ന് പൊലീസ് നടത്തിയ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. ഇവർ താമസിക്കുന്ന വീട്ടിൽ ബഹളം നടക്കുന്നതറിഞ്ഞു ഓഫിസർ കെവിൻ വലൻഷ്യ അന്വേഷണത്തിനെത്തിയതായിരുന്നു. ഈ ഓഫിസർക്കും നേരെ ഗാരി വെടിയുതിർത്തു. ഗുരുതരമായി പരുക്കേറ്റ ഓഫിസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ എത്തിച്ചേർന്ന പൊലീസ് പ്രതിയെ കീഴടക്കാൻ മണിക്കൂറുകളോളം ശ്രമം നടത്തി. തിങ്കളാഴ്ച അകത്തു പ്രവേശിപ്പിച്ച പൊലീസ് കണ്ടത് നാലു കുട്ടികളും മരിച്ചു കിടക്കുന്നതും പ്രതിയെന്നു സംശയിക്കുന്ന ഗാരി  ക്ലോസറ്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്നതുമാണ്.

കുട്ടികളുടെ മാതാവുമായി ഗാരി ലിൻഡ്സെ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഗാരി വീട്ടിൽ എത്തി  വഴക്കാരംഭിച്ചതോടെ മാതാവ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഗാരി ഇതിനുമുമ്പും പല കേസ്സുകളിലും പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒർലാന്റൊ മേയർ ബഡി ഡയർ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.