Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

94–ാം ജന്മദിനം ആഘോഷിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച് ഡബ്ല്യു ബുഷ്

പി. പി. ചെറിയാൻ
george_hw_bush

ടെക്സസ്∙ അമേരിക്കൻ ചരിത്രത്തിൽ 94–ാം ജന്മദിനം ആഘോഷിക്കുന്ന പ്രസിഡന്റ് പദവി അലങ്കരിച്ച ആദ്യ വ്യക്തിയായി ജോർജ് എച്ച് ‍‍ഡബ്ല്യു ബുഷ്. ജൂൺ 12 ന് കുടുംബാംഗങ്ങളുമൊത്ത് മയിൻ കെന്നി ബങ്ക് ഫോർട്ടിലായിരുന്നു ബുഷിന്റെ ജന്മദിനം ആഘോഷിച്ചത്.

bush

ഏപ്രിലിൽ ഭാര്യ ബാർബറ ബുഷ് മരച്ചതിനു ശേഷം പല തവണ ബുഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റുമാരിൽ കൂടുതൽ വർഷം ദാമ്പത്യ ജീവിതം നയിക്കാൻ (73) വർഷം അവസരം ലഭിച്ചതും ബുഷ്–ബാർബറ ദമ്പതികൾക്കായിരുന്നു. പറക്കുന്ന വിമാനത്തിൽ നിന്നും പാരച്യൂട്ടിന്റെ സഹായത്തോടെ ചാടിയായിരുന്നു 80 ഉം 85 ഉം 90 ഉം ജന്മദിനങ്ങൾ ബുഷ് ആഘോഷിച്ചത്.

former-president-george-hw-bush-skydiving-on-his-birthdays

മുൻ പ്രസിഡന്റ് ജെറാൾഡ് ഫോർഡ് 93 വർഷവും 165 ദിവസവും റൊണൾഡ് റീഗൻ 93 വർഷവും 120 ദിവസവും ജീവിച്ചിരുന്നു. ബുഷിനേക്കൾ നാലു മാസം ചെറുപ്പമായ മുൻപ്രസിഡന്റ് ജിമ്മികാർട്ടർ ഒക്ടോബർ 1 ന് 94–ാം ജന്മദിനം ആഘോഷിക്കും. 1989 ജനുവരി 20 മുതൽ 1993 ജനുവരി 20 വരെ അമേരിക്കയുടെ 41–ാം മത് പ്രസിഡന്റായിരുന്നു ബുഷ്. പ്രസിഡന്റായിരുന്ന ജോർജ് ബുഷ്, റോബിൻ ബുഷ്, ജെബ് ബുഷ്, നീൽ, മാർവിൻ, ഡൊറോത്തി എന്നിവർ മക്കളാണ്.

George HW Bush Birthday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.