Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എന്‍എസ്എസ് ദേശീയ സംഗമം : സുരേഷ് ഗോപി മുഖ്യാതിഥി

Suresh-Gopi

ഷിക്കാഗോ∙ ഷിക്കാഗോയില്‍ ഓഗസ്റ്റ് 10, 11, 12 തീയതികളില്‍ നടക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത് ദേശീയ സംഗമത്തില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി മുഖ്യാതിഥി. ഷിക്കാഗോ ഹില്‍ട്ടണ്‍ ഓക് ബ്രൂക് റിസോര്‍ട്ടില്‍  നടക്കുന്ന കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപിക്ക് പുറമെ സാമൂഹ്യരംഗത്തെ പ്രമുഖരും നിരവധി കലാകാരന്മാരും പങ്കെടുക്കുമെന്ന് പ്രസിഡന്റ് എംഎന്‍സി നായര്‍ , ജനറല്‍ സെക്രട്ടറി അജിത് നായര്‍, ട്രഷറര്‍ മഹേഷ് കൃഷ്ണൻ‍, ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്,  കോ ചെയര്‍മാന്‍ സുനില്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ ഇരിക്കുമ്പോഴും രാജ്യസഭാംഗം എന്നനിലയില്‍ ഭരണ പങ്കാളിത്വം വഹിക്കുമ്പോഴും നായര്‍ സമുദായാംഗം ആയതില്‍ അഭിമാനിക്കുന്നു എന്നു പരസ്യമായി പറയാന്‍ മടികാണിക്കാത്ത സുരേഷ് ഗോപിയുടെ സാന്നിധ്യം പ്രചോദനമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനങ്ങളുമായി തുടക്കം മുതല്‍ സഹകരിച്ചിട്ടുള്ള സുരേഷ് ഗോപി മുന്‍പും കണ്‍വെന്‍ഷനില്‍ പങ്കെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.